പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു ഓടിയിരുന്നത്. ആ ബസ് ഓട്ടം നിർത്തിയതോടെയാണ് തൃശ്ശൂർ രജിസ്‌ട്രേഷനുള്ള ബസ് അനധികൃതമായി സർവീസ് നടത്തിയത്. ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഓഫീസർ എം.വി. അരുൺ, അസി. ഓഫീസർ പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം  എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം

എടപ്പാൾ: എടപ്പാൾ ടൗണിൽ മേൽപാലത്തിന് താഴെ അടിമുടി മാറ്റം . മേൽപാലത്തിന്റെ താഴെ പൊതുശുചിമുറികൾ, റൗണ്ട് എബൗട്ട്, കുടിവെള്ള കൗണ്ടർ, കോഫീ ഷോപ്പ്, സൗജന്യ ഭക്ഷണ കൗണ്ടർ എന്നിവ സ്ഥാപിച്ചു.എടപ്പാളിൽ രാപ്പകൽ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി എക്സ്റ്റൻഷനും ഒരുക്കിയിട്ടുണ്ട്. പരിസരപ്രദേശം ദീപാലംകൃതമാക്കി സൗന്ദര്യവത്കരിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേറ്റ്സാണ് നിർമാണ പ്രവൃത്തികൾ പൂർത്തികരിച്ചത്. ഒരുവർഷം ശുചിമുറിയും മറ്റും പരിപാലിക്കുന്നതിന് കേറ്റ്സിന് ചുമതല നൽകി. പണി പൂർത്തിയായ ശുചിമുറി സമുച്ചയത്തിൽ ആറ് … Read more

ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ​: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ​: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

ഭ​ണ്ഡാ​രം മോഷ്ടിച്ചു കൊ​ണ്ടുപോ​കു​ന്ന ക​ള്ള​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം എ​ട​പ്പാ​ൾ: പൊ​റൂ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും കാ​ല​ടി മാ​ണി​ക്യ​പാ​ലം ചേ​ല​ത്തു​പ​റ​മ്പ് ശ്രീ​ഭ​ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ്. അ​ടു​ത്തി​ടെ ജ​യി​ൽ മോ​ചി​ത​നാ​യ കു​പ്ര​സി​ദ്ധ ക്ഷേ​ത്ര മോ​ഷ്ടാ​വാ​ണ് സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് അ​നു​മാ​നം. ഇ​യാ​ൾ നേ​ര​ത്തെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​രം മോഷ്ടിച്ചിട്ടുണ്ട്​. മാ​ണി​ക്യ​പാ​ലം ചേ​ല​ത്തു​പ​റ​മ്പ് ശ്രീ​ഭ​ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം മോ​ഷ്ടി​ച്ചു കൊണ്ടുപോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​മാ​ണ്​ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. പൊ​റൂ​ക്കാ​വ് … Read more

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 21ന് എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോൾഡൻ മോട്ടോഴ്സിന് സമീപമുള്ള ഇടവഴിയിൽ വെച്ചാണ് പ്രതികൾ ബൈക്കിൽ വന്ന് ഉദിനിക്കര വിളക്കത്ര വളപ്പിൽ നളിനിയുടെ രണ്ട് പവൻ മാല അപഹരിച്ചത്. പ്രതികൾക്കെതിരെ മലമ്പുഴ, മണ്ണാർക്കാട്, ഒല്ലൂർ, പുതുക്കാട്, വൈക്കം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. … Read more

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. വട്ടംകുളം തൈക്കാട് തെക്കുംകാട്ടിൽ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിലിന്റെ നിർദേശപ്രകാരം സി.പി.ഒ ഷെറിൻ, ടോണി, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് ചൊവ്വാഴ്ച രാത്രി 12ഓടെ തങ്ങൾപടി ഭാഗത്തുനിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാരക മയക്കുമരുന്നുമായി എടപ്പാളിൽ യുവാവ് പിടിയിൽ

മാരക മയക്കുമരുന്നുമായി എടപ്പാളിൽ  യുവാവ് പിടിയിൽ

എടപ്പാൾ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലളമ്പ് വാക്കുളങ്ങര വീട്ടിൽ അസ്‌ലമിനെയാണ് (22) അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഭാഗത്തുനിന്നാണ് 1.175 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പൊന്നാനി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ജിനീഷിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.എം. ബാബുരാജ്, എ. ഗണേശൻ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് എൽ. ബാബു,സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ. റിനിൽ രാജ്, ജെ.ഒ. ജെറിൻ, ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ രജിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 10 വർഷം … Read more