വളാഞ്ചേരിയിൽ 16 പേരെ തെരുവുനായ് കടിച്ചു

വളാഞ്ചേരിയിൽ 16 പേരെ തെരുവുനായ് കടിച്ചു

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പേ​ര്‍ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. വ​ളാ​ഞ്ചേ​രി, കാ​വും​പു​റം, കൊ​ട്ടാ​രം തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 16 പേ​ര്‍ക്കാ​ണ് ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​ർ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ഴി​യ​രി​കി​ല്‍നി​ന്നാ​ണ് എ​ല്ലാ​വ​ര്‍ക്കും ക​ടി​യേ​റ്റ​ത്. തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഭീ​തി​യി​ലാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്നി​ലേ​ക്ക് നാ​യ് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ടു​ത്തു​ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​കു​ന്നു. തെ​രു​വു​നാ​യ് ശ​ല്യം … Read more

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​പ്പാ​ൾ കോ​ലൊ​ള​മ്പ് സ്വ​ദേ​ശി വെ​ള്ളു​വ പ​റ​മ്പി​ൽ ഫാ​റൂ​ഖി​നെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി​യ​തോ​ടെ എ​യ​ർ പോ​ർ​ട്ട് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പൊ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാല് ഗ്രാം ഹെറോയിനുമായി പിടിയിൽ

നാല് ഗ്രാം ഹെറോയിനുമായി പിടിയിൽ

വ​ളാ​ഞ്ചേ​രി: നാ​ല് ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി അ​ഫി​ജു​ൽ ഇ​സ്‍ലാ​മി​നെ​യാ​ണ് (41) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ആ​ർ. സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ മോ​ഹ​ന​ൻ, ദീ​പ​ക്, മ​നോ​ജ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ റിമാൻഡ് ചെയ്തു.

ക്ഷേത്രത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

ക്ഷേത്രത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

വളാഞ്ചേരി: ക്ഷേത്രത്തിൽ പ്രസാദമായ പായസം വാങ്ങാനെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് 61കാരിയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണാഭരണങ്ങളും പണവും കവർന്നതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഇരിക്കാരിക്കര മഠത്തിൽ വിജയലക്ഷ്മിയെ (61) വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലാണ് സംഭവം. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്താനും അടിച്ചുതളി ഉൾപ്പെടെ ജോലികൾ ചെയ്യാനെത്തിയതുമായിരുന്നു ഇവർ. പൊതുവെ വരുമാനം കുറഞ്ഞ ക്ഷേത്രത്തിൽ ശാന്തിക്കാരനെ മാത്രമേ നിയമിച്ചിട്ടുള്ളൂ. മറ്റു ജോലികൾ ഇവരാണ് ചെയ്യുന്നത്. കവർച്ച നടത്തിയെന്ന് പറയുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ … Read more

ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് സ്വീകരണം

ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് സ്വീകരണം

വളാഞ്ചേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംഘടിപ്പിച്ച ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് തിരൂർ ജില്ലാ അസോസിയേഷൻ കരിപ്പോൾ ബി.ആർ.സി.യി.ൽ സ്വീകരണം നൽകി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ജാസിർ അധ്യക്ഷതവഹിച്ചു. പി.ജെ. അമീൻ ആമുഖപ്രഭാഷണം നടത്തി. ജാഥാക്യാപ്റ്റൻ ഷീല ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. ഷാഹിന, സൈത് കരിപ്പോൾ, കെ. സാദിഖ്, പി.ടി. ഫൗസിയ, എം. മുസ്തഫ, നാസർ പുളിക്കൽ, കെ.പി. പവിത്രൻ, എൻ. അഷ്‌റഫ്, എം. … Read more

അധ്യാപക നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം മഞ്ചേരി : മഞ്ചേരി ജി.ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. സീനിയർ പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 28-ന് സ്‌കൂൾ ഓഫീസിൽ നടക്കും. വളാഞ്ചേരി : പേരശ്ശനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് 11 മണിക്ക് സ്‌കൂൾ ഓഫീസിൽ