ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം നഷ്ടപരിഹാരം

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം നഷ്ടപരിഹാരം

മഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 46,54,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനു വിധിച്ചു. വളാഞ്ചേരി എടയൂര്‍ അധികാരിപ്പടി നേന്ത്രത്തൊടി സൈതലവിയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് (22) മരിച്ചത്. 2019 ജൂണ്‍ അഞ്ചിന് രാവിലെ 10.15നായിരുന്നു അപകടം. വര്‍ക് ഷോപ്പ് മെക്കാനിക് ആയ മുഹമ്മദ് ഇര്‍ഫാന്‍ സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയില്‍നിന്ന് വളാഞ്ചേരിയിലേക്ക് പോകവേ കമ്മട്ടിക്കുളത്ത് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ … Read more

അധ്യാപക ഒഴിവ് -Malappuram

അധ്യാപക ഒഴിവ് -Malappuram

അധ്യാപകർ ∙ പറവണ്ണ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ (ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്) ഒഴിവ്. യോഗ്യത: എം കോം, ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, അല്ലെങ്കിൽ ഷോർട്ട് ഹാൻഡ് ഇംഗ്ലിഷ് (ഹയർ) മലയാളം (ലോവർ) ടൈപ് റൈറ്റിങ് ഇംഗ്ലിഷ് (ഹയർ) മലയാളം (ലോവർ). കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. കൂടിക്കാഴ്ച 17ന് 11ന്. ∙ കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച … Read more

മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

വളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മഞ്ചേരി manjeri സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (60) വളാഞ്ചേരി പൊലീസ് പിടികൂടി.ഓണനാളുകളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തി വരുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പിറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്‍റെ വീട് കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടിച്ചിരുന്നു. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്‍റെ സഹായത്തോടെ വളാഞ്ചേരി പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. … Read more

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി

വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു valanchery news

വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി നഗരസഭ-ഡിവിഷൻ 2 താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം ഉദ്ഘാടനവും, ലഹരിവിരുദ്ധ ക്യാമ്പയിനും, SSLC, +2 വിജയികളെ അനുമോദനവും നടന്നു, ഓഫീസ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാംപയിൻ KJജിനേഷ് (SHo വളാഞ്ചേരി പോലീസ്) തുടക്കം കുറിച്ചു, കമ്മുകുട്ടി (എക്സൈസ് സിവിൽ ഓഫീസർ) ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി, ഡിവിഷൻ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ -Adv- P ജാബിർ(CWC – മെമ്പർ … Read more

മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് 4 സുഹൃത്തുക്കള്‍

മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച്  4 സുഹൃത്തുക്കള്‍

മലപ്പുറം: മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് നാലു സുഹൃത്തുക്കള്‍. മലപ്പുറം വളാഞ്ചേരിയില്‍ നിന്നാണ് ഓട്ടോ- ടാക്സി ഡ്രൈവര്‍മാരായ ഇവരുടെ യാത്ര ആരംഭിച്ചത്. വളാഞ്ചേരി സ്വദേശികളായ ജിജേഷ്, പ്രമോദ്, കാവുംപുറം സ്വദേശികളായ റെനീഷ്, ജാസില്‍ എന്നിവരാണ് ലഡാക്കിലേക്ക് ഈ വേറിട്ട യാത്ര നടത്തുന്നത്. വളാഞ്ചേരി കൊട്ടാരത്ത് നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്. കാര്‍ ഉള്‍പ്പടെയുള്ള മറ്റു വാഹനങ്ങള്‍ ഇവര്‍ക്ക് ഉണ്ടെങ്കിലും ഓട്ടോറിക്ഷയുമായുള്ള ഈ യാത്ര ഏറെ കാലത്തെ ആഗ്രഹമാണെന്ന് യാത്ര പുറപ്പെട്ട നാലംഗസംഘം പറയുന്നു. … Read more