തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക ഓപറേഷൻ തിയറ്റർ ഉടൻ ആരംഭിക്കും

തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക ഓപറേഷൻ തിയറ്റർ ഉടൻ ആരംഭിക്കും

തിരൂർ: മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപറേഷൻ തിയറ്റർ തുറക്കാൻ നടപടി. കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിലാണ് ജനുവരി 14നുള്ളിൽ ഓപറേഷൻ തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ കരാറുകാർക്ക് അന്ത്യശാസനം നൽകിയത്. ആശുപത്രിയിലെ ഓപറേഷർ തിയറ്റർ അഗ്നിക്കിരയായതോടെയാണ് പുതിയ തിയറ്ററിന്റെ ആവശ്യമുയർന്നത്. സി. മമ്മുട്ടി എം.എൽ.എ ആയിരുന്നപ്പോൾ ഇതിന്റെ നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപയും അനുവദിച്ച് ഉപകരണങ്ങൾക്കായി കെ.എം.സി.എല്ലിന് … Read more

കാർ മോഷണ കേസിൽ 22 വർഷത്തിനുശേഷം പ്രതി പിടിയിൽ

കാർ മോഷണ കേസിൽ 22 വർഷത്തിനുശേഷം പ്രതി പിടിയിൽ

തിരൂർ: പുല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് 22 വർഷങ്ങൾക്കുമുമ്പ് അംബാസിഡർ കാർ കടത്തിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ മാട്ടിൽ സൈതലവിയാണ് (50) വർഷങ്ങൾക്കുശേഷം അറസ്റ്റിലായത്. 2000 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഏറെക്കാലം വിദേശത്തായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂരിൽ നിയന്ത്രണംവിട്ട കാർ ബൈക്കും ഹോട്ടലിന്റെ മതിലും തകർത്തു; വൻ ദുരന്തം ഒഴിവായി

തിരൂർ: ബുധനാഴ്ച രാവിലെ 6ന് തിരൂർ താഴേപ്പാലത്താണ് അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഹോട്ടലിന്റെ മതിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. കാർ വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽനിന്ന് വരികയായിരുന്ന കെഎൽ 14 ജെ 180 നമ്പർ കാർ താഴേപ്പാലം ജംക‍്ഷനിലേക്കുള്ള ഇറക്കത്തിനു മുൻപായി നിയന്ത്രണം വിടുകയായിരുന്നു. റോഡിൽനിന്ന് തെന്നി സമീപത്തെ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ കാർ ആദ്യം … Read more

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തിരൂർ ബോയ്സ് എച്ച്.എസ്‌.എസ് മൈതാനത്ത് കലാമത്സരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിലിടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ. കലോത്സവം തത്സമയം സംപ്രേഷണം ചെയ്ത ജില്ലയിലെ പ്രാദേശിക ചാനൽ മാധ്യമ പ്രവർത്തകർ സംഭവം ഡി.ഡി.ഇ രമേഷ് കുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വിവിധ കമ്മിറ്റികളുമായി അദ്ദേഹം ചർച്ച നടത്തി. കലോത്സവ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് സുതാര്യമായും മനോഹരമായും എത്തിക്കുന്നവരിൽനിന്ന് ഒരുതരത്തിലും പണം ഈടാക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതോടെയാണ് … Read more

തി​രൂ​ർ പുറത്തൂരിലെ തോണി അപകടം: മരണം നാലായി

തി​രൂ​ർ പുറത്തൂരിലെ തോണി അപകടം: മരണം നാലായി

തി​രൂ​ർ: പു​റ​ത്തൂ​ർ ന​മ്പ്രം​ക​ട​വി​ൽ തോ​ണി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഘ​ത്തി​ലെ കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ടു​ത്തു. പു​തു​പ്പ​ള്ളി ന​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ കു​യ്യി​നി​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (55), ഇ​ട്ടി​ക​പ്പ​റ​മ്പി​ൽ സ​ലാം (54) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ തു​ട​ങ്ങി​യ തി​ര​ച്ചി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച വ​രെ തു​ട​ർ​ന്നെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തോ​ടെ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് പു​ന​രാ​രം​ഭി​ച്ച തി​ര​ച്ചി​ലി​നി​ടെ രാ​വി​ലെ 7.30ഓ​ടെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് പൊ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പു​റ​ത്തൂ​ർ … Read more

മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കക്ക വാരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.