ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്
തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം അപകടത്തിൽപെട്ട ബസ് കോട്ടക്കൽ: തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ അഷ്റഫ്(49), ജയൻ (48), ശങ്കരനാരാരായണൻ(72), മുനീറ (40), ശോഭ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസിൽ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു … Read more