ഖുർആൻ മുൻനിർത്തി സത്യം ചെയ്യാമെന്ന് കെ.ടി. ജലീൽ; ‘ഭാര്യയുടെ പ്രിന്‍സിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല’

കെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍ മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം പച്ചക്കള്ളമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. ഒമ്പതു വർഷം മുമ്പാണ് ഭാര്യ ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമിതയായത്. സീനിയോറിറ്റി പരിഗണിച്ച് നിയമാനുസരണമാണ് സ്കൂൾ മാനേജർ ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചത്. അതിനെതിരെ മറ്റൊരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയെയും … Read more

കെ.ടി. ജലീലിന്‍റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം ചട്ടവിരുദ്ധം; സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ്

കെ.ടി. ജലീൽ മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. പ്രീത എന്ന അധ്യാപികയായിരുന്നു ചട്ടപ്രകാരം പ്രിന്‍സിപ്പലാകാന്‍ യോഗ്യയെന്നും അത് മറികടന്നാണ് എം.പി. ഫാത്തിമക്കുട്ടിയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമക്കുട്ടിക്കും വി.കെ. പ്രീതക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്. ഒരേ സീനിയോറിറ്റിയിലുള്ളവരാണെങ്കില്‍ പ്രായം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. സീനിയോറിറ്റി പട്ടിക സ്‌കൂള്‍ മാനേജ്മെന്റ് തെറ്റായാണ് … Read more

പി.വി. അൻവറിന് നേട്ടമായി വനനിയമ​ ഭേദഗതി പിന്മാറ്റം

മ​ല​പ്പു​റം: വ​ന​നി​യ​മ​ ഭേ​ദ​ഗ​തി ബി​ൽ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി.​വി. അ​ൻ​വ​റി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് സൂ​ച​ന. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്യ​ജീ​വി ​ആ​ക്ര​മ​ണ​വും ക​ർ​ഷ​ക​രു​ടെ ദു​രി​ത​വും മു​ഖ്യ​ച​ർ​ച്ച​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​​മ്പോ​ഴാ​ണ്​ സ​ർ​ക്കാ​ർ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്​ കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ യു.​ഡി.​എ​ഫ്​ പ്ര​തി​ക​രി​ക്കും മു​മ്പ് പി.​വി. അ​ൻ​വ​റാ​ണ്​ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ല​മ്പൂ​രി​ലെ വ​നം​വ​കു​പ്പ്​ ഓ​ഫി​സ് ആ​​ക്ര​മി​ച്ച കേ​സി​ൽ അ​ൻ​വ​റി​നെ അ​റ​സ്റ്റ്​ ചെ​യ്ത​തും ജ​യി​ലി​ല​ട​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.ഇ​ത് അ​ൻ​വ​റി​ന്​ പ്ര​തി​പ​ക്ഷ … Read more

വളാഞ്ചേരി നഗരസഭയിലെ ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്

വളാഞ്ചേരി : ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരത്തെ പരിഹസിച്ച നഗരസഭ ചെയർമാൻ്റെ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് എൽ. ഡി. എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൈങ്കണ്ണൂർ യു. പി സ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയാണ് പൊളിഞ്ഞ് വീണത്. ഇതിൽ വലിയ അഴിമതി നടന്നതായും, ഒരു കോടി 35 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്കിൽ ഊഞ്ഞാൽ പൊട്ടിവിണത് വലിയ വിവാദം ആയിരുന്നു. വലിയ രീതിയിലുള്ള അഴിമതിയാണ് പാർക്ക് … Read more

‘അൻവർ വിപ്ലവ സൂര്യൻ, കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല’; സി.പി.എമ്മിന് മറുപടിയായി ജന്മനാട്ടിൽ ഫ്ലക്സ്

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. അൻവറിന്‍റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അൻവർ വിപ്ലവ സൂര്യൻ’ എന്നും ‘കൊല്ലാം പക്ഷെ തോൽപിക്കാനാവില്ലെ’ന്നും ഫ്ലക്സിൽ പറയുന്നു. ടൗൺ ബോയ്സ് ആർമിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ”സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻ തറവാട്ടിലെ, പൂർവികർ പകർന്നു നൽകിയ കലർപ്പില്ലാത്ത … Read more

‘പക്കാ ആർ.എസ്.എസ്, ഒന്നാന്തരം വർഗീയവാദി’ -സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്‍ലിമായതിനാലാണ് അ​ദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് ഇസ്‍ലാമെന്നാൽ ഭീകരതയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷത്തോടും കടുത്ത വിരോധമുള്ളയാളാണ് മോഹൻദാസ്. ഇപ്പോൾ സി.പി.എം നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർ തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തും. … Read more