കോട്ടക്കൽ: മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. 19-ാം വാർഡിലെ ഇടത് കൗൺസിലർ സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
സരള ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടതിൽ എൽ.ഡി.എഫ് കൗൺസിലർമാർ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൗൺസിലർമാർ ആരും പങ്കെടുത്തില്ല.
അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയർപേഴ്സൺ ഡോ. ഹനീഷയായിരുന്നു. ഒരാൾ ലീഗിലെ അയോഗ്യയായ രണ്ടാം വാർഡ് കൗൺസിലറാണ്. ബാക്കി മൂന്നു പേരിൽ വനിത പ്രാതിനിധ്യം ആയതിനാൽ സരള ടീച്ചറെ തെരഞ്ഞെടുക്കുകയായിരുന്നു.