‘ഓണക്കോള് ജോറായി’ വിളവെടുത്തത് അര ടൺ മത്സ്യം

ജയപ്രകാശിന്‍റെ മീൻ കുളത്തിലെ മത്സ്യ വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്യുന്നു പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം മത്സ്യം. പരിയാപുരം അധികാരത്തിൽ ജയപ്രകാശിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്തു. ‘സൗഹൃദം’ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണച്ചന്തയിൽ മത്സ്യങ്ങൾ വിപണനം ചെയ്തു. താനൂർ നഗരസഭ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, ഫിഷറീസ് ഓഫിസർ … Read more

പ​ര​പ്പ​ന​ങ്ങാ​ടിയിൽ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്നൊ​രു ജ​ന്മ​ദി​ന പ്ര​തി​ഷേ​ധം

പ​ര​പ്പ​ന​ങ്ങാ​ടി: ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​റും പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം.​എ. ഹാ​ഷിം 69ാം പി​റ​ന്നാ​ൾ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്ന് ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പെ​രു​കി വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്. ത​ന്റെ നെ​ഞ്ചി​ലും പു​റ​ത്തും മു​ദ്ര​വാ​ക്യ​ങ്ങ​ൾ പ​തി​പ്പിച്ച് ന​ട​ത്തി​യ റി​വേ​ഴ്സ് വാ​ക്ക് നാ​ടി​ന്റെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി. ചി​റ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ ന​ട​ത്തം പ​ര​പ്പ​ന​ങ്ങാ​ടി മി​നി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. ഷാ​ഹു​ൽ ഹ​മീ​ദ് ഹാ​ഷി​മി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. വ​ഴി​യി​ലു​ട​നീ​ളം … Read more

ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വ​ള്ളി​ക്കു​ന്ന് :ഏ​തു​നി​മി​ഷ​വും പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ചു ജോ​ലി ചെ​യ്യു​ന്ന​ത് 11 തൊ​ഴി​ലാ​ളി​ക​ൾ. കോ​ഴി​ക്കോ​ട് ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് സ​ർ​വോ​ദ​യ സം​ഘ​ത്തി​ന്റെ കീ​ഴി​ൽ വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യ​ൻ​ക്കാ​വ് പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്ര​മാ​ണ് അ​പ​ക​ട​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്. 45 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കെ​ട്ടി​ട​ത്തി​ന്റെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. ക​ഴു​ക്കോ​ലു​ക​ളെ​ല്ലാം ദ്ര​വി​ച്ചു കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര താ​ഴ്ന്ന് തൂ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ഴ​പെ​യ്യു​മ്പോ​ൾ വെ​ള്ളം കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഭീ​തി​യോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. മ​ഴ … Read more

ദേ​വ​തി​യാ​ലി​ലെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽവ​ൻ തീ​പി​ടി​ത്തം

തേ​ഞ്ഞി​പ്പ​ലം: ദേ​വ​തി​യാ​ലി​ലെ അ​ജൈ​വ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ (എം.​സി.​എ​ഫ്) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ​പി​ടു​ത്തം. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ​നി​ന്നാ​യി ഹ​രി​ത​ക​ർ​മ​സേ​ന മാ​സ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ച 15 ട​ണ്ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ദേ​വ​തി​യാ​ൽ കാ​രി​മ​ഠ​ത്തെ മു​ൻ വ്യ​വ​സാ​യ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ന്റെ എം.​സി.​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് തീ​പി​ടി​ച്ച് ന​ശി​ച്ച​ത്. ഒ​രു കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ഒ​രു കെ​ട്ടി​ടം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​ഴ് മീ​റ്റ​ർ അ​ക​ല​മു​ണ്ട്. എ​ന്നാ​ൽ … Read more

ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. … Read more