ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വ​ള്ളി​ക്കു​ന്ന് :ഏ​തു​നി​മി​ഷ​വും പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ചു ജോ​ലി ചെ​യ്യു​ന്ന​ത് 11 തൊ​ഴി​ലാ​ളി​ക​ൾ. കോ​ഴി​ക്കോ​ട് ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് സ​ർ​വോ​ദ​യ സം​ഘ​ത്തി​ന്റെ കീ​ഴി​ൽ വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യ​ൻ​ക്കാ​വ് പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി നൂ​ൽ​നൂ​ൽ​പ്പ് കേ​ന്ദ്ര​മാ​ണ് അ​പ​ക​ട​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.

45 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കെ​ട്ടി​ട​ത്തി​ന്റെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. ക​ഴു​ക്കോ​ലു​ക​ളെ​ല്ലാം ദ്ര​വി​ച്ചു കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര താ​ഴ്ന്ന് തൂ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ഴ​പെ​യ്യു​മ്പോ​ൾ വെ​ള്ളം കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഭീ​തി​യോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. മ​ഴ പെ​യ്യു​മ്പോ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മാ​സം ഏ​ക​ദേ​ശം 5000 ക​ഴി നൂ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന കേ​ന്ദ്രം കൂ​ടി​യാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *