ഭാഭ പബ്ലിക് സ്കൂളിൽ സീറ്റ് ഒഴിവ്

ഭാഭ പബ്ലിക് സ്കൂളിൽ സീറ്റ് ഒഴിവ്

മഞ്ചേരി:  ഭാഭ പബ്ലിക് സ്കൂൾ മഞ്ചേരിയിൽ പ്ലസ് വൺ സയൻസ് സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾക്ക് സയൻസ് പഠനത്തിനൊപ്പം നീറ്റ്, ജെഇഇ,ഐസർ, സിയുഇടി പ്രവേശന പരീക്ഷയ്ക്കുള്ള വിദഗ്ധ പരിശീലനം നൽകും. 2023 പുതിയ ജെഇഇ പുതിയ റിപ്പീറ്റ് ബാച്ചുകൾ നീറ്റ് ഫല പ്രഖ്യാപനത്തിനു ശേഷം ആരംഭിക്കും .വിവരങ്ങൾക്ക് : 09072590611

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം. ന്യൂറോ ഫിസിഷ്യൻ ചുമതലയേറ്റെങ്കിലും ജനറൽ മെഡിസിൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ സേവനം. ഒപി തുടങ്ങിയാൽ നൂറുകണക്കിനു രോഗികൾക്ക് പ്രയോജനപ്പെടും. വർഷങ്ങൾക്കു ശേഷമാണ് ന്യൂറോ ഫിസിഷ്യന്റെ സേവനം ആശുപത്രിയിൽ ലഭിക്കുന്നത്. 5 വർഷം മുൻപ് ന്യൂറോ ഫിസിഷ്യനെ നിയമിച്ചെങ്കിലും ഏതാനും മാസമായിരുന്നു അവരുടെ സേവനം ലഭ്യമായത്. അന്നും ന്യൂറോളജി ഒപി തുടങ്ങാൻ ശ്രമം നടന്നിരുന്നെങ്കിലും യാഥാർഥ്യമായില്ല. പൊതു സ്ഥലംമാറ്റത്തിലൂടെയാണ് പുതിയ ന്യൂറോളജിസ്റ്റ് ചുമതലയേറ്റത്. നിലവിൽ ന്യൂറോളജിസ്റ്റിന്റെ സേവനത്തിനു കോഴിക്കോട് … Read more

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്‍കുട്ടി, സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി. സുനിത, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആറുവീട്ടില്‍ സുലൈമാന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി. ജൂലൈ 30ന് നടന്ന നഗരസഭ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂസാന്‍കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. ഫിറോസിന് വോട്ടുചെയ്തിരുന്നു. പി. സുനിതയുടെ … Read more

റോഡിന് കുറുകെ മരം കടപുഴകി ; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

റോഡിന് കുറുകെ മരം കടപുഴകി ; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാണ്ടിക്കാട്: ശക്തമായ മഴയിൽ റോഡിന് കുറുകെ മരം കടപുഴകി. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വടപുറം -പട്ടിക്കാട് സംസ്ഥാനപാതയിൽ കാഞ്ഞിരപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പാതയോരത്തെ കൂറ്റൻ ഉങ്ങ് മരം റോഡിന് കുറുകെ കടപുഴകിയത്. വണ്ടൂരിൽ നിന്ന് പാണ്ടിക്കാട്ടേക്ക് വരുകയായിരുന്ന ബൈക്ക് യാത്രികൻ സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. മരത്തിന്‍റെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ തട്ടിയാണ് വീണത്. പ്രദേശത്ത് കുറച്ച് സമയത്തേക്ക് വൈദ്യുതി മുടങ്ങി. ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് പാണ്ടിക്കാട് പൊലീസും പൊലീസ് വളന്‍റിയർമാരും നാട്ടുകാരും ചേർന്നാണ് മരം … Read more

എസ്.ഡി.പി.ഐ- സി.പി.എം സഹകരണം ; പലതും തുറന്നുപറഞ്ഞാല്‍ ഊതി വീര്‍പ്പിക്കപ്പെട്ട തൂവെള്ള ബലൂണ്‍ പൊട്ടിപ്പോകും”, വി.ഡി സതീശനോട് എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ- സി.പി.എം സഹകരണം ; പലതും തുറന്നുപറഞ്ഞാല്‍ ഊതി വീര്‍പ്പിക്കപ്പെട്ട തൂവെള്ള ബലൂണ്‍ പൊട്ടിപ്പോകും”, വി.ഡി സതീശനോട് എസ്.ഡി.പി.ഐ

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ എസ്.ഡി.പി.ഐ സഹായിച്ചു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തുന്ന പ്രതികരണം വിടുവായത്തമാണെന്നും അത് അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നതിനപ്പുറം എസ്.ഡി.പി.ഐ ആരെ, എവിടെ സഹായിച്ചു എന്ന് സത്യസന്ധമായി പറയാന്‍ സതീശന്‍ തയാറാവണം. ആരെയൊക്കെയോ സുഖിപ്പിക്കുന്നതിന് സ്ഥാനത്തും അസ്ഥാനത്തും എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നത് കുറച്ചു കാലമായി സതീശന്‍ ആവര്‍ത്തിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ആര്‍ക്കും കയറി കൊട്ടാനായി വഴിയില്‍ കെട്ടിയിരിക്കുന്ന ചെണ്ടയല്ല എസ്.ഡി.പി.ഐ. … Read more

മലപ്പുറത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

മലപ്പുറത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ക്വാറി പ്രവർത്തിപ്പിക്കരുതെന്ന കർശന നിർദ്ദേശം നൽകി. 2018ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പത്തോളം കരിങ്കൽ ലോഡുകൾ ഒരു ദിനം ഖനനം നടത്തിയിരുന്ന ക്വാറിയിൽ, ഇപ്പോഴത് നൂറിലധികം ലോഡുകളായി വർധിച്ചു. ക്വാറിയുടെ അൻപത് മീറ്റർ ചുറ്റളവിൽ തന്നെ വീടുകളാണ്. ഖനനം മൂലം പുതിയ വീടുകൾക്ക് … Read more