മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

നിലമ്പൂർ: വഴിക്കടവ്​ ചെക്ക്​പോസ്റ്റിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ സി.പി. അസ്​ലമുദ്ദീൻ, ഭാര്യ ഷിഫ്​ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത് അത്താണിക്കൽ, വഴിക്കടവ് സ്വദേശി എൻ.കെ. കമറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്​സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂർ, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് സംഘവും നടത്തിയ പരിശോധനയിലാണ്​ മൂന്ന്​ വാഹനങ്ങളിലായി എത്തിച്ച 75 ഗ്രാം എം.ഡി.എ.എയുമായി … Read more

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി അ​ർ​ബ​ൻ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ന്‍റെ​ സ​ർ​വ​ർ ഹാ​ക്ക് ചെ​യ്ത് 70 ല​ക്ഷ​ത്തോ​ളം ത​ട്ടി​യ ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ൻ​മാ​ർ അ​റ​സ്റ്റി​ൽ. ഇ​മ്മാ​ക്കു​ലേ​റ്റ് ചി​ന്ന​സ, ഇ​ഖെ​ന്ന കോ​സ്മോ​സ് എ​ന്നി​വ​രെ​യാ​ണ്​ സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 ദി​വ​സം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റി, പ​ക​രം വ്യാ​ജ സിം ​കാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച്​ ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ ഒ.​ടി.​പി വ​രു​ന്ന വി​ധം സെ​റ്റ് ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​നാ​യി മൊ​ബൈ​ൽ … Read more

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം; ഗതാഗതം തടസപ്പെട്ടു

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം; ഗതാഗതം തടസപ്പെട്ടു

മലപ്പുറം∙ പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഇന്നു പുലർച്ചെയാണു സംഭവം. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി നശിച്ചു. ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടർന്നു താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. വീടുകൾക്കൊന്നും നാശനഷ്ടമില്ല.

മഞ്ചേരി മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം

മഞ്ചേരി മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം

മഞ്ചേരി: മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വരുന്ന വണ്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു കാറും അപകടത്തില്‍പ്പെട്ടിരുന്നു.

കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

വണ്ടൂർ: മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. തിരുവാലി ചാത്തക്കാട്ട് വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മീമ്പറ്റ ഗോപാലനാണ് പരിക്കേറ്റത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത് കുലച്ച വാഴകളടക്കം നിരവധി കൃഷികൾ കാറ്റിൽ നശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റുമെത്തിയത്. കാറ്റ് തൃക്കലങ്ങോട് പഞ്ചായത്തിലെ നിരന്നപറമ്പ്, ചാത്തക്കാട്, പാതിരിക്കോട്, എളങ്കൂർ, തിരുവാലി പഞ്ചായത്തിലെ മണ്ണ് പറമ്പ്, തങ്കായം, പമ്പാടിക്കുന്ന്, ഒലിക്കൽ എന്നിവിടങ്ങളിലാണ് വ്യാപക … Read more

നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി ഹൈടെക് ഷോറൂം തുറന്നു

നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി ഹൈടെക് ഷോറൂം തുറന്നു

മഞ്ചേരി : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഷോറൂം മഞ്ചേരിയിൽ തുറന്നു. ഞായറാഴ്ച യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഇലക്ട്രോണിക്സ്, ഗൃഹോപകരണരംഗത്തെ ലോകോത്തര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവമാണ് രാജീവ് ഗാന്ധി ബൈപ്പാസിലുള്ള ജി-മാര്ട്ട് ഷോറൂമിലൂടെ മഞ്ചേരിക്ക് ലഭിക്കുക. നഗരസഭാധ്യക്ഷ വി.എം. സുബൈദ ആദ്യ വില്പന നിർവഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, നഗരസഭാ കൗൺസിലർ സജിത് ബാബു, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്,ഷൈനി ഗോപു നന്തിലത്ത്, … Read more