മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകും -മന്ത്രി വീണ ജോർജ്
മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി വീണ ജോർജ്. പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടുകോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പി.ജി പഠനം ആരംഭിച്ചത് സർക്കാറിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 13 ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഹൃദ്യം … Read more