വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റിൽ
മേലാറ്റൂർ: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ. എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശിയായ ഏലംകുളവൻ മുഹമ്മദ് സക്കിയുദ്ദീനെയാണ് (22) അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ചതിന് അഞ്ച് വിദ്യാർഥികൾ പൊലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സക്കിയുദ്ദീനിലേക്ക് അന്വേഷണമെത്തിയത്. എസ്.ഐമാരായ ഷിജോ സി. തങ്കച്ചൻ, സി. സനിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ്, ഐ.പി. രാജേഷ്, സുർജിത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സക്കിയുദ്ദീനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കി … Read more