കരാറുകാരുടെ നിസ്സഹകരണം; ചോക്കാട് ജൽജീവൻ പദ്ധതി സംഭരണി നിർമാണം പാതിവഴിയിൽ
നിർമാണം നിലച്ച് പാതിവഴിയിലായ ചോക്കാട് ജൽ ജീവൻപദ്ധതി ടാങ്ക് കാളികാവ്: നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാർ തീരുമാനിച്ചതോടെ ജൽജീവൻ പദ്ധതികളുടെ പ്രവർത്തനം നിലക്കുന്നു. കുടിശ്ശിക കുന്നുകൂടുകയും കരാറുകാർ പിന്മാറുകയും ചെയ്തതോടെയാണ് ജൽ ജീവൻപദ്ധതി നിർമാണം മുടങ്ങിയത്. ചോക്കാട്, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി നാൽപ്പത് സെൻറിലെ കുടിവെള്ള സംഭരണിയുടെ നിർമാണം ഒരു മാസമായി മുടങ്ങിയ നിലയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ നിർമാണങ്ങളും നിർത്തിവെച്ചതായി കരാറുകാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തു നൽകിയിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ശുദ്ധജലം ലഭ്യമാക്കാനായി കേന്ദ്ര ഗവൺമെന്റ് … Read more