കൂട്ടത്തോടെ സിം കാർഡെടുത്ത്​ തട്ടിപ്പ്; സെയിൽസ്​ എക്സിക്യൂട്ടിവ്​ അറസ്റ്റിൽ

കൂട്ടത്തോടെ സിം കാർഡെടുത്ത്​ തട്ടിപ്പ്; സെയിൽസ്​ എക്സിക്യൂട്ടിവ്​ അറസ്റ്റിൽ

മ​ല​പ്പു​റം: ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പേ​രി​ൽ, അ​വ​ര​റി​യാ​തെ കൂ​ട്ട​ത്തോ​ടെ സിം ​കാ​ർ​ഡു​ക​ളെ​ടു​ത്ത് കൈ​മാ​റു​ന്ന യു​വാ​വ്​ മ​ല​പ്പു​റം സൈ​ബ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

വി​വി​ധ മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളു​ടെ സെ​യി​ൽ​സ്​ എ​ക്സി​ക്യൂ​ട്ടി​വാ​യ കൊ​ണ്ടോ​ട്ടി ഒ​ള​വ​ട്ടൂ​ര്‍ മാ​യ​ക്ക​ര പാ​റ​ച്ചാ​ലി​ല്‍ അ​ബ്ദു​ല്‍ ഷ​മീ​റി​നെ (34) ആ​ണ്​ മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഐ.​സി. ചി​ത്ത​ര​ഞ്ജ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1500ഓ​ളം സിം ​കാ​ർ​ഡു​ക​ളും 1000ത്തി​ല​ധി​കം സിം ​കാ​ർ​ഡ്​ ക​വ​റു​ക​ളും ക​മീ​ഷ​നാ​യി ല​ഭി​ച്ച 1,72000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

2023 ന​വം​ബ​റി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്‍റെ 180ഓ​ളം സിം ​കാ​ർ​ഡു​ക​ൾ ഒ​ന്നി​ച്ച് ആ​ക്ടീ​വാ​യെ​ന്നും പി​ന്നീ​ട്​ ഇ​വ ഡീ-​ആ​ക്ടി​വേ​റ്റാ​ക്കി, മ​റ്റു സേ​വ​ന​ദാ​താ​ക്ക​ളി​ലേ​ക്ക്​ പോ​ർ​ട്ട്​ ചെ​യ്​​തെ​ന്നു​മു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ത​ട്ടി​പ്പ്​ പു​റ​ത്തു​വ​ന്ന​ത്. പോ​ർ​ട്ട്​ ചെ​യ്ത ന​മ്പ​റു​ക​ളി​ലു​ള്ള സിം ​കാ​ർ​ഡു​ട​മ​ക​ളു​ടെ ​മേ​ൽ​വി​ലാ​സം പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രാ​രും ഇ​ത്ത​ര​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ സിം ​കാ​ർ​ഡ്​ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഈ ​മാ​സ​ങ്ങ​ളി​ൽ മ​റ്റു ക​മ്പ​നി​ക​ളു​ടെ സിം ​കാ​ർ​ഡ് ഇ​വ​ർ എ​ടു​ത്തി​രു​ന്ന​താ​യും ബോ​ധ്യ​മാ​യി.

ഒ​രേ ദി​വ​സം​ത​ന്നെ വി​വി​ധ പ്രൊ​വൈ​ഡ​ർ​മാ​രു​ടെ സിം ​കാ​ർ​ഡ്​ ഒ​രാ​ളു​ടെ പേ​രി​ൽ​ത്ത​ന്നെ ആ​ക്ടീ​വാ​യ​താ​യും ക​ണ്ടെ​ത്തി. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ​​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ബ്ദു​ല്‍ ഷ​മീ​റി​നെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *