നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ആമിന പോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി
സ്വർണ മാല കണ്ടെത്തിയ തൊഴിലാളികളെ ഒന്നാം വാർഡ് എ.ഡി.എസ് കെ.പി. നസീമ റുഖുനുദ്ധീൻ മധുരം നൽകി ആദരിക്കുന്നു രാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു. രാമപുരം സ്കൂൾ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്‍റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണ മാല വസ്ത്രമലക്കുന്നതിനിടെ നഷ്ടമായിരുന്നു. 25 വർഷം മുമ്പായിരുന്നു അത്. അന്ന് കുറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. ഇന്നലെ … Read more