തിരൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു; അമ്മയുൾപ്പെടെ പിടിയിൽ
തിരൂർ: ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു. മലപ്പുറം തിരൂരിലാണ് സംഭവം.വിവരമറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ തിരൂർ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമലത എന്നിവരെ സംഭവത്തിൽ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ വളർത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായ യുവതി പറഞ്ഞു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ … Read more