സൗദിയിൽ വാഹനാപകടം; രണ്ട് മലപ്പുറം സ്വ​ദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടം; രണ്ട് മലപ്പുറം സ്വ​ദേശികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിലണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ബുറൈദക്കടുത്ത് അല്‍റാസ് നബ്ഹാനിയയിലാണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് … Read more

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്‌നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്‌ട്രിക്കൽ ട്രേഡിൽ പോളിടെക്‌നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിഗ്രേഷൻ ഏരിയ. വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് … Read more

ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം; 50 ലക്ഷത്തിന്‍റെ നഷ്ടം

ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം; 50 ലക്ഷത്തിന്‍റെ നഷ്ടം

മലപ്പുറം: പൊന്മള ചൂനൂരിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാലക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പറപ്പൂർ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മർവ ബോർഡ് വർക്സ് സ്ഥാപനത്തിനാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം.മലപ്പുറത്ത് നിന്ന് രണ്ട് യൂനിറ്റും തിരൂരിൽനിന്ന് ഒരു യൂനിറ്റും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.മലപ്പുറം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ തിരൂർ അസി. സ്റ്റേഷൻ ഓഫിസർ പി.കെ. സന്തോഷ്‌, … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

തട്ടിക്കൊണ്ടുപോയി ബലാത്സംഗം: മലപ്പുറത്ത് ഒരാൾകൂടി പിടിയിൽ

തട്ടിക്കൊണ്ടുപോയി ബലാത്സംഗം: മലപ്പുറത്ത്  ഒരാൾകൂടി പിടിയിൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ മ​ല​പ്പു​റം ഹാ​ജി​യാ​ർ പ​ള്ളി മൂ​ല​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് (35) മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ കേ​സി​ൽ നാ​ലു​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. രാ​ത്രി​കാ​ല ഓ​ട്ടോ ഓ​ടു​ന്ന​തി​ന്റെ മ​റ​വി​ൽ, പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്ത കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പെ​ടെ മൂ​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഈ ​മാ​സം 10ന് ​പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൽ … Read more