മുൻ ഗ്ലാസില്ല, ഡീസൽ ചോർച്ച; സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മുൻ ഗ്ലാസില്ല, ഡീസൽ ചോർച്ച;  സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രക്കാവശ്യമായ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം. മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ വാഹനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. സ്കൂൾ വാഹനത്തിന്‍റെ മുൻ ഗ്ലാസ് അടക്കം ഉണ്ടായിരുന്നില്ല. ഡീസൽ ചോർച്ചയുള്ള വാഹനത്തിൽ ആയയും ഉണ്ടായിരുന്നില്ല. മെക്കാനിക്കൽ കണ്ടീഷനും മോശമായിരുന്നു. തുടർന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്. എൻഫോഴ്സ്മെന്‍റ് വിഭാഗം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത അതിരുമടയിൽ നടത്തിയ പരിശോധനയിലാണ് … Read more

മലപ്പുറം ജില്ലയിൽ സെവൻസ് ഫുട്ബാളിന് ആരവമുയർന്നു

മലപ്പുറം ജില്ലയിൽ സെവൻസ് ഫുട്ബാളിന് ആരവമുയർന്നു

പട്ടിക്കാട്: ജില്ലയിൽ സെവൻസ് ഫുട്‌ബാൾ ആവേശത്തിന് ആരവമുയർന്നു. ഏറ്റവും പഴക്കമേറിയ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യ സെവൻസ് ഫുട്‌ബാളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിട്ടു. കാദറലി സെവൻസിന്റെ അമ്പതാം വാർഷിക ടൂർണമെന്റാണ് ഈ വർഷം. ടൂർണമെന്റ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പച്ചീരി ഫാറൂഖ് സ്വാഗതം പറഞ്ഞു. കേരളത്തിൽ 39 ടൂർണമെൻറുകൾക്കാണ് ഈ വർഷം സെവൻസ് … Read more

അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

PONNANI NEWS : ജല അതോറിറ്റിയുടെ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുണ്ടാക്കിയ കുഴികൾ മൂടാത്തതിനാൽ പൊന്നാനി-നരിപ്പറമ്പ് ദേശീയപാതയിലെ പൊന്നാനി ആർ.വി പാലസിന് മുൻവശത്തെ റോഡ് അപകടക്കെണിയായി. മാസങ്ങൾ പിന്നിട്ടിട്ടും കുഴിയടക്കാൻ വാട്ടർ അതോറിറ്റി തയാറാവാത്തത് അപകടങ്ങൾക്കിടയാക്കുകയാണ്. ഒരാഴ്ച മുമ്പ് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയ ഇടത്താണ് റോഡ് കോൺക്രീറ്റ് ചെയ്യാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായത്. മലപ്പുറത്തുനിന്ന് കരിങ്കല്ലുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തിങ്കളാഴ്ച കുഴിയിൽ പതിച്ചത്. ലോറിയുടെ ചക്രങ്ങൾ പൂർണമായും കുഴിയിൽ വീണതോടെ നടുറോഡിൽ ലോറി കുടുങ്ങി. … Read more

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം: കടുപ്പിച്ച് കേന്ദ്ര സർക്കാർ

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം: കടുപ്പിച്ച് കേന്ദ്ര സർക്കാർ

കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്നു കേന്ദ്ര സർക്കാർ. ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഇതുവരെ വിശദമായ മറുപടി നല്‍കിയില്ല. അതിനാല്‍ സുരക്ഷിതമേഖല നിര്‍മിക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അബ്ദുസമദ് സമദാനി എംപിക്കു രേഖാമൂലം നൽകിയിട്ടുള്ള മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വി.കെ.സിങ്, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം റൺവേയ്ക്ക് … Read more

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

മലപ്പുറം: മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ, പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

സ്കൂൾ ബസ്സിറിങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

താ​നൂ​ർ: താ​നൂ​ർ തെ​യ്യാ​ല​ക്ക് സ​മീ​പം പാ​ണ്ടി​മു​റ്റ​ത്ത് സ്കൂ​ൾ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ന​ന്ന​മ്പ്ര എ​സ്.​എ​ൻ.​യു.​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഫ്ന ഷെ​റി​ൻ (ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.20 നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രൂ​ര​ങ്ങാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. സ്കൂ​ളി​ൽ നി​ന്ന് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം. പാ​ണ്ടി​മു​റ്റം … Read more