ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും

ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും

പൊ​ന്നാ​നി: പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​റ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ധാ​ര​ണ​പ​ത്രം സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും.ഇ​തി​ന്റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 14 ന് ​വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ ചേം​ബ​റി​ൽ യോ​ഗം ചേ​രും. പൊ​ന്നാ​നി​യു​ടെ വി​ക​സ​ന​രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മാ​കും ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​റ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ്. നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ സ്വ​കാ​ര്യസം​രം​ഭ​ക​നു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​ക. ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വെ​ച്ച ഉ​പാ​ധി​ക​ളും, നി​ബ​ന്ധ​ന​ക​ളും സം​രം​ഭ​ക​ർ അം​ഗീ​ക​രി​ച്ചു. 142 കോ​ടി … Read more

ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന;  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

നി​ല​മ്പൂ​ർ: ന​ഗ​ര​സ​ഭ ആ​രോ​ഗ‍്യ​വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. വെ​ളി​യം​തോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​രാ​ഗം എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.ശു​ചി​ത്വ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും കു​ടി​വെ​ള്ള സ്രോ​ത​സ്സി​ന്‍റെ ശു​ചി​ത്വ നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ശു​ചി​ത്വ നി​ല​വാ​രം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ‍്യ വി​ഭാ​ഗം അ​റി​യി​ച്ചു. … Read more

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മ​ല​പ്പു​റം: മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം. ഏ​ക​ദേ​ശം ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പ​റ​മ്പി​ലെ പു​ൽ​ക്കാ​ട് ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.പ​റ​മ്പി​ലെ തെ​ങ്ങി​ൻ തൈ​ക​ളും റ​ബ​ർ തൈ​ക​ളും ക​ത്തി ന​ശി​ച്ചു. വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ദ്യം നാ​ട്ടു​കാ​ർ തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ എ​ത്തു​മ്പോ​ൾ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. … Read more

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

നി​ല​മ്പൂ​ർ: ഒ​മ്പ​താം ക്ലാ​സു​കാ​ര​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ർ പാ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ന​മ്പി​യ​ത്ത് രാ​ധാ​കൃ​ഷ്ണ​നാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ​നി​ന്ന് നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി ആ​റി​നാ​യി​രു​ന്നു​ സം​ഭ​വം. സ്കൂ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ പ​രി​ച​യം ന​ടി​ച്ച് സ​മീ​പി​ച്ച പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി കാ​ര്യ​മ​ന്വേ​ഷി​ച്ച് സ്ഥ​ല​ത്തേ​ക്കു​വ​ന്ന​തി​നാ​ൽ പ്ര​തി ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ് കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഊ​ട്ടി, … Read more

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇത് നൽകാൻ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

തുവ്വൂരിൽ രണ്ടുകിലോ കഞ്ചാവും നാല് ലിറ്റർ മദ്യവും പിടികൂടി

തുവ്വൂരിൽ രണ്ടുകിലോ കഞ്ചാവും നാല് ലിറ്റർ മദ്യവും പിടികൂടി

തുവ്വൂർ: തുവ്വൂരിൽ ചില്ലറ വിൽപനക്ക് കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവും നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും എക്സൈസ് വകുപ്പ് പിടികൂടി.തുവ്വൂരിലെ ഒടിഞ്ഞൽ സുകുമാരനെ (64) കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ അറസ്റ്റ് ചെയ്തു. തുവ്വൂരും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം സജീവമാണെന്ന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കഞ്ചാവുമായി ഒരാൾ കരുവാരകുണ്ട് പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. തുടർന്നാണ് മദ്യവിൽപന കേസിൽ മുമ്പും പിടിയിലായ സുകുമാരനെ എക്സൈസ് നിരീക്ഷിച്ചുതുടങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ … Read more