സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

നി​ല​മ്പൂ​ർ: ഒ​മ്പ​താം ക്ലാ​സു​കാ​ര​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ർ പാ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ന​മ്പി​യ​ത്ത് രാ​ധാ​കൃ​ഷ്ണ​നാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ​നി​ന്ന് നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി ആ​റി​നാ​യി​രു​ന്നു​ സം​ഭ​വം. സ്കൂ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ പ​രി​ച​യം ന​ടി​ച്ച് സ​മീ​പി​ച്ച പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി കാ​ര്യ​മ​ന്വേ​ഷി​ച്ച് സ്ഥ​ല​ത്തേ​ക്കു​വ​ന്ന​തി​നാ​ൽ പ്ര​തി ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ് കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഊ​ട്ടി, … Read more

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇത് നൽകാൻ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

തുവ്വൂരിൽ രണ്ടുകിലോ കഞ്ചാവും നാല് ലിറ്റർ മദ്യവും പിടികൂടി

തുവ്വൂരിൽ രണ്ടുകിലോ കഞ്ചാവും നാല് ലിറ്റർ മദ്യവും പിടികൂടി

തുവ്വൂർ: തുവ്വൂരിൽ ചില്ലറ വിൽപനക്ക് കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവും നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും എക്സൈസ് വകുപ്പ് പിടികൂടി.തുവ്വൂരിലെ ഒടിഞ്ഞൽ സുകുമാരനെ (64) കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ അറസ്റ്റ് ചെയ്തു. തുവ്വൂരും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം സജീവമാണെന്ന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കഞ്ചാവുമായി ഒരാൾ കരുവാരകുണ്ട് പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. തുടർന്നാണ് മദ്യവിൽപന കേസിൽ മുമ്പും പിടിയിലായ സുകുമാരനെ എക്സൈസ് നിരീക്ഷിച്ചുതുടങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ … Read more

പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി ചാകര

പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി ചാകര

പരപ്പനങ്ങാടി: ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടലോരത്ത്നിന്ന് ഉൾവലിഞ്ഞ മത്തി ചാകര തിരിച്ചുവരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരുപോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഉറ്റുനോക്കുന്നത്. വ്യവസായിക ആവശ്യങ്ങൾക്ക് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യ പൊടി മില്ലുകളിലേക് മത്തി കയറ്റി പോകുന്നതിനാൽ തൊഴിലാളികളെ സംബന്ധിച്ച് തൃപ്തികരമായ വില ലഭിക്കുന്നുണ്ട്. മത്തി എത്ര അധികം കിട്ടിയാലും ഇപ്പോൾ വില കുറയുന്ന പ്രശ്നമില്ല. വ്യവസായിക ഡിമാൻഡ് നിലനിൽക്കുന്നതാണ് കാരണം. പലപ്പോഴും അമിതമായി വല കയറുന്ന മത്തി കൂട്ടങ്ങളുടെ ഭാരം … Read more

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

70 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പൊലീസ് പിടിയിൽ കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ നാസാണ് (30) പിടിയിലായത്. 1.25 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ആഭ്യന്തര വിപണിയില്‍ 70 ലക്ഷം രൂപ വില വരും. അബൂദബിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ 8.30ന് എത്തിയതായിരുന്നു ഷിജില്‍. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.   ഷി​ജി​ല്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം … Read more

പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിൽ

പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിൽ

പൊന്നാനി: പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. പൊന്നാനിയിൽ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഇത്രയും തൂക്കമേറിയ കട്ടക്കൊമ്പനെ ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ട് മാസം മുമ്പ് ഈയിനത്തിൽപെട്ട 160 കിലോ വരുന്ന മത്സ്യം ലഭിച്ചിരുന്നു. കടല്‍ പ്രക്ഷുബ്‌ധമാകുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരാറുണ്ട്. കൊമ്പന്‍ അതിനായി ഉപരിതലത്തിലെത്തിയപ്പോഴാകും വലയില്‍ കുരുങ്ങിയത്. നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ … Read more