ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി ഇനി അരീക്കോട്ട്
അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്ന ഗൗരി ആർ. ലാൽജി അരീക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായ ഗൗരി ആർ. ലാൽജി (23) ഇനി അരീക്കോട് പഞ്ചായത്തിനെ നയിക്കും. തിങ്കളാഴ്ച രാവിലെ ചുമതല ഏറ്റെടുത്തു. കൊല്ലം പരവൂർ സ്വദേശി സി.എൽ. ലാൽജിയുടെയും ഒ.ആർ. റോഷ്നയുടെയും മൂത്തമകളായ ഗൗരിക്ക് ചെറുപ്പം മുതൽ സിവിൽ സർവിസായിരുന്നു ലക്ഷ്യം. ആദ്യ ശ്രമത്തിൽതന്നെ ഹൈകോടതി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി. അവിടെ ജോലിയിലിരിക്കെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയെഴുതി 63ാം … Read more