അവധിക്ക് നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂറിലെ മുഹമ്മദ് ആലുങ്ങൽ (61) ആണ് ഹൃദയസ്തംഭനം മൂലം വക്റയിലെ താമസ സ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഈ മാസം 29ന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: കാദർ. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ: നഫീസ. മക്കൾ: ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ. മയ്യിത്ത് ഇപ്പോൾ വക്റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് … Read more