സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായി ജനം തിരസ്കരിക്കുന്നു എന്നത് ഏറ്റവും വലിയ പ്രതീക്ഷ -സോളിഡാരിറ്റി
കോഴിക്കോട്: സി.പി.എം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ പ്രചാരണത്തിനേറ്റ കനത്ത പ്രഹരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എം. സ്വരാജിന്റെ തോൽവിയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. സി.പി.എം-ഹിന്ദുത്വ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച ചർച്ചകളിൽ നിന്നും ഒഴിഞ്ഞ് മാറാൻ സി.പി.എം ഉപയോഗിച്ച ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായ ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തിരസ്കരിക്കുന്നു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. നിലമ്പൂരിലെ ജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തോടൊപ്പം ഉറച്ചുനിൽക്കാൻ ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് പാർട്ടിക്കും സാധിക്കട്ടെ … Read more