ഉണ്ണിയപ്പത്തില്‍നിന്ന് പ്രീമിയം കഫേയിലേക്ക്; ഇത് ഷെരീഫയുടെ വിജയഗാഥ; വഴികാട്ടിയത് കുടുംബശ്രീ
മലപ്പുറം: ഇല്ലായ്മയുടെ ജീവിതപരിസരത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ വിജയവഴിയിലെത്തിയ കഥയാണ് ഭക്ഷ്യസംരംഭകയായ മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിനി കളത്തിങ്കല്‍ ഷെരീഫക്ക് പറയാനുള്ളത്. പത്ത് ഉണ്ണിയപ്പത്തില്‍ തുടങ്ങി, വന്‍ പാര്‍ട്ടി ഓര്‍ഡറുകള്‍ വരെ സ്വീകരിക്കുന്ന കാറ്ററിങ്, പ്രീമിയം ഹോട്ടൽ ഉടമയാണ് ഇന്ന് ഷരീഫ. ഓരോ സ്വപ്നവും യാഥാര്‍ഥ്യമാക്കി ആത്മവിശ്വാസത്തോടെ മുന്നേറാൻ കുടുംബശ്രീയാണ് ഇവർക്ക് കരുത്ത് പകർന്നത്. മക്കളുടെ വിശപ്പടക്കുക, ഒപ്പം അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയെന്ന സ്വപ്നം മാത്രമായിരുന്നു 13 വർഷങ്ങൾക്ക് മുമ്പ് ഷെരീഫക്കുണ്ടായിരുന്നത്. പെയിന്റിങ് പണിക്കാരനായ ഭര്‍ത്താവ് സക്കീറിന് … Read more