റോഡിലെ കുഴിയിൽചാടിയ ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

തിരൂർ: റോഡിലെ കുഴിയിൽചാടിയ ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിന്‍റെയും ബൽക്കീസിന്‍റെയും മകൾ ഫൈസയാണ് മരിച്ചത്.

തിരൂർ ചമ്രവട്ടം റോഡിൽ ബി.പി അങ്ങാടി വിശ്വാസ് തിയേറ്ററിന് സമീപത്ത് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. ഫൈസയുടെ പിതാവായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.

ഉടൻ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലൂം പ്രവേശിപ്പിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു. തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടന്നു.

പുറമണ്ണൂർ എ.എം.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഫൈസ. സഹോദരങ്ങൾ: ഫാസിൽ, അൻസിൽ.

Leave a Reply

Your email address will not be published. Required fields are marked *