പാടത്തെ ചെളിയിൽ ജീപ്പ് ചീറിപായിച്ച് എം.എല്‍.എ; ആവേശമായി വണ്ടിപൂട്ട് മത്സരം

  ഫോട്ടോ- നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കരുളായി വാരിക്കല്‍ പാടത്ത് നടത്തിയ വണ്ടിപൂട്ട് മത്സരം ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ജീപ്പ് ഓടിച്ച് ഉദ്ഘാടനം ചെയ്യുന്നു നിലമ്പൂര്‍: കൈലിയും ടീ ഷര്‍ട്ടും ധരിച്ച് ചേറ് നിറഞ്ഞ കരുളായി വാരിക്കലിലെ പാടത്ത് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വില്ലീസ് ജീപ്പ് ചീറിപായിച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അത് ആവേശ കാഴ്ചയായി. നിലമ്പൂര്‍ ടൂറിസം കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം നടത്തിയ വണ്ടി പൂട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് എം.എല്‍.എ ജീപ്പുമായി പാടത്തിറങ്ങിയത്. ഉദ്ഘാടന പ്രസംഗത്തിനു … Read more

കടവിലെ പാറയിൽ കയറിനിൽക്കവെ പുഴയിൽവീണ പത്തുവയസുകാരിക്കായി വീണ്ടും തിരച്ചിൽ

കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു. പുഴയിൽ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്നി സേനയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. വെള്ളിയാഴ്ച നാലോടെയാണ് പാലത്തിനു സമീപം വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടത്. മലയോരമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചെറുപുഴയിൽ കുത്തൊഴുക്കായിരുന്നു കലങ്ങിയ വെള്ളവും തിരച്ചിലിന് തടസ്സമായി. രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ചു. ഇന്ന് പുഴയിൽ നീരൊഴുക്ക് … Read more

മലപ്പുറത്ത് നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം

മലപ്പുറം: നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം. മലപ്പുറം മേൽമുറി അധികാരത്തൊടിയിലാണ് സംഭവം. സുനിൽ കുമാറും കുടുംബവുമാണ് ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ചത്. എല്ലാ വർഷവും സുനിൽ കുമാറും കുടുംബവും നബിദിനത്തിന് മധുരം വിതരണം ചെയ്യാറുണ്ട്. ഇത്തവണ തിരുവോണവും നബിദിനവും ഒന്നിച്ചായതോടെ ഘോഷയാത്ര എത്തിയപ്പോൾ ഓണപ്പുടവയും നൽകുകയായിരുന്നു. ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

‘ഓണക്കോള് ജോറായി’ വിളവെടുത്തത് അര ടൺ മത്സ്യം

ജയപ്രകാശിന്‍റെ മീൻ കുളത്തിലെ മത്സ്യ വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്യുന്നു പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം മത്സ്യം. പരിയാപുരം അധികാരത്തിൽ ജയപ്രകാശിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്തു. ‘സൗഹൃദം’ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണച്ചന്തയിൽ മത്സ്യങ്ങൾ വിപണനം ചെയ്തു. താനൂർ നഗരസഭ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, ഫിഷറീസ് ഓഫിസർ … Read more

വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം

എടവണ്ണ (മലപ്പുറം): എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ​എടവണ്ണ മുണ്ടേങ്ങരയിൽ ഇന്ന് രാവിലെയാണ് അപകടം. തൊട്ടു മുന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീണു. എതിർദിശയിൽ നിന്നും വന്ന ടിപ്പർ ഇടിച്ച് ഹനീൻ തൽക്ഷണം മരിച്ചു. നിയന്ത്രണം … Read more

ഓ​വു​പാ​ലം നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; ഗ​താ​ഗ​തം ദു​രി​ത​മ​യം

പാ​തി​വ​ഴി​യി​ലാ​യ പു​റ്റ​മ​ണ്ണ കു​റു​പൊ​യി​ലി​ലെ ഓ​വു​പാ​ലം കാ​ളി​കാ​വ്: പു​റ്റ​മ​ണ്ണ-​ത​ണ്ട്കോ​ട് റോ​ഡി​ലെ കു​റു​പൊ​യി​ലി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​വു​പാ​ലം പാ​തി​വ​ഴി​യി​ലാ​യ​ത് ജ​ന​ത്തി​ന് ദു​രി​തം കൂ​ട്ടു​ന്നു. പാ​ത​വ​ക്കി​ലെ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റാ​ൻ വൈ​കു​ന്ന​താ​ണ് ഓ​വു​പാ​ലം പ​ണി നീ​ളാ​ൻ കാ​ര​ണം. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തും ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്. റോ​ഡി​ലെ വീ​തി കു​റ​വ് കാ​ര​ണം സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. 11 കെ​വി വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പോ​സ്റ്റാ​ണ് ഇ​ത്. പോ​സ്റ്റ് ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.