കീശ ചോരാതെ കെ.എസ്.ആർ.ടി.സിയിൽ വിനോദ യാത്ര പോകാം
KSRTC Bus പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സിയുടെ ഉത്സവ സീസൺ വിനോദ സഞ്ചാര പദ്ധതിക്ക് ഒരുക്കമായി. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 21 വരെയുള്ള ടൂർ പാക്കേജുകളുടെ പട്ടിക കെ.എസ്.ആർ.ടി.സി പുറത്തിറക്കി. കീശ ചോരാതെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഉല്ലാസത്തിനെത്താവുന്നതാണ് പാക്കേജ്. പരമാവധി ഒരു ദിവസത്തേതാണ് യാത്രകൾ. രണ്ടു ദിവസം നീളുന്ന യാത്രകളുമുണ്ട്. പുലർച്ചെ അഞ്ചിന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടുന്നതാണ് യാത്രാക്രമം. 30ന് മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ ഫാസ്റ്റ് പാസഞ്ചർ ട്രിപ്പ് രണ്ട് ദിവസത്തേക്കാണ്. ഒരാൾക്ക് 1620 രൂപയാണ് നിരക്ക്. … Read more