അക്ഷരമുറ്റത്ത് നാലര പതിറ്റാണ്ടിനുശേഷം അവർ കണ്ടുമുട്ടി
കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോസം സൗഹൃദ സംഗമം ഹംസ മാസ്റ്റർ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു കൽപകഞ്ചേരി: 45 വർഷങ്ങൾക്കുശേഷം സഹപാഠികൾ ഒത്തുകൂടി. കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1979-80 കാലഘട്ടത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടിയത്. ഇതിൽ ബഹുഭൂരിപക്ഷം ആളുകളും സ്കൂൾ വിട്ടതിനുശേഷം ആദ്യമായി കാണുകയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർ കുറേ സമയം പഴയ പത്താംതരം വിദ്യാർഥികളായി മാറിയപ്പോൾ പഴയകാല സ്മൃതികളുടെയും അനുഭവങ്ങളുടെയും കുത്തൊഴുക്കായി മാറി. … Read more