ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ
മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മസ്കത്തിൽ മബേല ഏരിയ കെ.എം.സി.സി നേതൃസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾക്ക് മറുപടികൾ അതാത് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസനം മുരടിച്ച് അധഃപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നത്. … Read more