ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് : പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോകുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യം എടപ്പാൾ: പൊറൂക്കാവ് ഭഗവതി ക്ഷേത്രത്തിലും കാലടി മാണിക്യപാലം ചേലത്തുപറമ്പ് ശ്രീഭദ്ര അയ്യപ്പക്ഷേത്രത്തിലും കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. അടുത്തിടെ ജയിൽ മോചിതനായ കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുള്ള പൊലീസ് അനുമാനം. ഇയാൾ നേരത്തെ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷ്ടിച്ചിട്ടുണ്ട്. മാണിക്യപാലം ചേലത്തുപറമ്പ് ശ്രീഭദ്ര അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. പൊറൂക്കാവ് … Read more