മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും ഇവരുടെ രണ്ടു മക്കളായ ഫാത്തിമ മെർസീനയും ഒരു വയസ്സുള്ള കുട്ടി മറിയം എന്നിവരുമാണ് മരിച്ചിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ … Read more

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി

കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിലുൾപ്പെട്ട എട്ടോളംപേരെ നേരത്തേ വനപാലകർ പിടികൂടിയിരുന്നു. ഒളിവിൽപ്പോയ ബീരാനെ വെള്ളിയാഴ്‌ച പുലർച്ചെയാണ് വനപാലകർ പിടികൂടിയത്.

മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

ഫറോക്ക്: ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്പിൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് പുതിയ പാലത്തിനു സമീപത്ത് നിർത്തിയിട്ട നിലയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയിൽ ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂനിറ്റിലെ സ്‌റ്റേഷൻ മാസ്റ്റർ റോബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്. … Read more

മുത്തച്ഛന് ചായയുണ്ടാക്കി, ആറു വയസ്സുകാരി അബദ്ധത്തിൽ കീടനാശിനി ചേർത്തു; 4 പേർക്ക് ദാരുണാന്ത്യം

മുത്തച്ഛന് ചായയുണ്ടാക്കി, ആറു വയസ്സുകാരി അബദ്ധത്തിൽ കീടനാശിനി ചേർത്തു; 4 പേർക്ക് ദാരുണാന്ത്യം

ടനാശിനി കലർന്ന ചായ കുടിച്ച് കുട്ടികളടക്കം നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിലെത്തിയ മുത്തച്ഛനു ചായയുണ്ടാക്കി കൊടുത്ത ആറു വയസ്സുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. ശിവ് നന്ദൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ദാരുണസംഭവമുണ്ടായത്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പമായിരുന്നു ശിവ് നന്ദന്‍റെ താമസം. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55) വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകൻ ശിവാങ് (6) ആണ് ചായ തയാറാക്കിയത്. ഈ സമയം കുട്ടികളുടെ അമ്മ … Read more

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്; പിടികൂടി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്; പിടികൂടി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

Malappuram News : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തില്‍ ഒരു ബസ് പിടികൂടിയത് തിരൂര്‍ – പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയില്‍ … Read more

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി മൊറയൂർ ചാത്തൻപടി ഉണ്ണിപ്പിലാക്കൽ മുഹമ്മദ് അൻഷിദിനാണു മർദനമേറ്റത്. https://malappuramnews.in/listings/ നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അൻഷിദിനെ, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 13നു വൈകിട്ട് ഏഴോടെയാണു … Read more