നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

കരുവാരക്കുണ്ട് : അനധികൃതമായി കടത്തിയ 100 ലിറ്റർ മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരുവാരക്കുണ്ട് കുട്ടത്തിയിൽ നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ കീഴാറ്റൂരിലെ വഴങ്ങോട്ട് മക്കാടൻവീട്ടിൽ ജയപ്രകാശ് (39) പിടിയിലായത്. അരലിറ്റർ അളവിലുള്ള 200 കുപ്പി മദ്യം കാറിൽ കടത്തുകയായിരുന്നു. പോണ്ടിച്ചേരിയിൽനിന്ന് എത്തിച്ചതാണ് മദ്യം.  

സി ഐയുടെ ബന്ധുവിൽ നിന്ന് 25,000രൂപ കൈകൂലി വാങ്ങി, മയക്കുമരുന്ന് പുകയിലയാക്കി; എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സി ഐയുടെ ബന്ധുവിൽ നിന്ന് 25,000രൂപ കൈകൂലി വാങ്ങി, മയക്കുമരുന്ന് പുകയിലയാക്കി; എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മയക്കുമരുന്നുമായി പിടികൂടിയവരൽ നിന്ന് കൈകൂലി വാങ്ങിയ നർകോട്ടിക്ക് സി ഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സി ഐ  പി ഇ ഷൈബുവിനെയും സ്ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻഡുചെയ്തത്. ചാലക്കുടി കൊരട്ടി സി ഐ അരുണിന്റെ സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരിൽനിന്നാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ മാസം 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം. അരുണിന്റെ സഹോദരിയും ഭർത്താവും മറ്റൊരു കുടംബവും ഒരുമിച്ച് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷെബുവും സംഘവും വാഹനപരിശോധന നടത്തിയത്. … Read more

സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

പാ​ണ്ടി​ക്കാ​ട്: സി​ദ്ധ​ൻ ച​മ​ഞ്ഞ് സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കാ​രാ​യ​പ്പാ​റ മ​മ്പാ​ട​ൻ അ​ബ്ബാ​സാ​ണ് (45) പി​ടി​യി​ലാ​യ​ത്. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും പ​ഠി​ക്കാ​ത്ത ഇ​യാ​ൾ ‘ആ​ൾ​ദൈ​വം’ ച​മ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചി​കി​ത്സ​ക്കാ​യി വ​ന്ന കു​ടും​ബ​ത്തോ​ട് കാ​ര്യ​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ടെ സ്ഥ​ലം വി​റ്റ വ​ക​യി​ൽ 18 ല​ക്ഷ​ത്തോ​ളം രൂ​പ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് അ​വ​ർ അ​ബ്ബാ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ണം കൈ​വ​ശം വ​ച്ചാ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​വ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. താ​ൻ സൂ​ക്ഷി​ക്കാ​മെ​ന്നും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും … Read more

മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറത്ത് കരിപ്പൂരില്‍  ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു ഓടിയിരുന്നത്. ആ ബസ് ഓട്ടം നിർത്തിയതോടെയാണ് തൃശ്ശൂർ രജിസ്‌ട്രേഷനുള്ള ബസ് അനധികൃതമായി സർവീസ് നടത്തിയത്. ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഓഫീസർ എം.വി. അരുൺ, അസി. ഓഫീസർ പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.

യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലകൊണ്ട് ഫുട്ബോൾ കളിച്ച് അക്രമികൾ

യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലകൊണ്ട് ഫുട്ബോൾ കളിച്ച് അക്രമികൾ

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷ് മെഷ്രാനെ (35)​ യാണ് 15 അംഗസംഘം മുംബയ്ക്ക് സമീപം കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ദുർഗാപുർ സ്വദേശിയാണ് മഹേഷ്. കഴിഞ്ഞ ദിവസം രാത്രി 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിച്ചു. തുടർന്ന് ക്രൂരമർദനത്തിന് ശേഷം സംഘം യുവാവിന്റെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറുത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമി സംഘം ഫുട്ബോൾ കളിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രതികൾ തല തെരുവിലിട്ട് പന്തുപോലെ തട്ടിക്കളിച്ചെന്നും സാക്ഷികൾ … Read more