സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

നിലമ്പൂർ: കൂട്ടിൽ അടച്ച നായ് സ്ഫോടകവസ്തു കടിച്ച് ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തി.വഴിക്കടവ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം ജഡം പറമ്പിൽ തന്നെ സംസ്കരിച്ചു. തലയോട്ടിയും വായും തകർന്നാണ് നായ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് സ്റ്റേഷനിലെ എസ്.ഐ അജയകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ജില്ല പൊലീസിന്‍റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.മൊടപ്പൊയ്കയിലെ പള്ളത്തുകുഴിയിൽ സാലിയുടെ ആറ് വയസ്സ് പ്രായമുള്ളതും കാൽ ലക്ഷം രൂപ വില ഉള്ളതുമായ മുന്തിയ ഇനത്തിൽപ്പെട്ട നായാണ് ഈ മാസം ആറിന് തലയും മുഖവും തകർന്ന് കൂട്ടിൽ ചത്ത് കിടക്കുന്നതായി കണ്ടത്. വീട്ടമ്മയുടെ പരാതിയിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആരോ പന്നിപ്പടക്കം പോലെയുള്ള സ്ഫോടകവസ്തു കൂട്ടിൽ വെച്ച് നായെ കൊലപ്പെടുത്തിയെന്നാണ്കേസ്.ഭർത്താവ് മരിച്ച 63 കാരി സാലി വീട്ടിൽ ഒറ്റക്കാണ് താമസം. മക്കൾ വിദേശത്താണ്.

സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

ഒറ്റക്ക് താമസിക്കുന്ന സാലിക്ക് ഏക ആശ്രയമായിരുന്നു ഗൗരു എന്ന വളർത്തുനായ്. രാത്രി ഏഴരയോടെ സ്ഫോടനശബ്ദം വീടിനകത്തായിരുന്ന സാലി കേട്ടെങ്കിലും പുറത്ത് ആരെങ്കിലും പടക്കം പൊട്ടിച്ചതായിരിക്കും എന്നാണ് കരുതിയത്. പരിസരവാസികളും ശബ്ദം കേട്ടിരുന്നെങ്കിലും ആരും ഗൗനിച്ചില്ല. പിറ്റേദിവസം രാവിലെ നായ്ക്ക് തീറ്റ കൊടുക്കാൻ നേരത്താണ് അടച്ചുറപ്പുള്ള കൂട്ടിനകത്ത് രക്തം വാർന്ന് ചത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *