മലപ്പുറം വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

Spread the love

ലപ്പുറം∙ വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

രാംദാസ് അധ്യാപികയ്ക്ക് അയച്ച സന്ദേശങ്ങൾ, ഡയറി, വിദ്യാർഥികളുടെ മൊഴി എന്നിവ പ്രകാരമാണ് ആത്മഹത്യാ പ്രേരണ അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പൊലീസിനു വ്യക്തമായത്. അധ്യാപികയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

 

Leave a Comment