എടവണ്ണപ്പാറ ടൗണിലെ ​കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം

എ​ട​വ​ണ്ണ​പ്പാ​റ: ടൗ​ണി​ല്‍ ഗ​താ​ഗ​ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന​ഘ​ട്ട സം​യു​ക്ത യോ​ഗം എ​ട​വ​ണ്ണ​പ്പാ​റ​യ​ൽ ന​ട​ന്നു. അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ​തും കൈ​യേ​റി​യ​തു​മാ​യ സ്ഥ​ല​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു മു​മ്പ് പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കൈ​യേ​റ്റ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് സം​യു​ക്ത​യോ​ഗം ചേ​ര്‍ന്ന​ത്. ജ​ങ്ഷ​നി​ല്‍നി​ന്നു​ള്ള നാ​ല് റോ​ഡു​ക​ളി​ലും തെ​രു​വു​ക​ച്ച​വ​ട​ങ്ങ​ള്‍ക്ക് പ​രി​ധി നി​ശ്ച​യി​ച്ച് പ​ഞ്ചാ​യ​ത്ത് സൂ​ച​ന ബോ​ര്‍ഡ് സ്ഥാ​പി​ക്കും. വ്യാ​പാ​രി​ക​ള്‍ പ​രി​ധി​വി​ട്ട് ഇ​റ​ക്കി ചെ​യ്യു​ന്ന ക​ച്ച​വ​ട​ങ്ങ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​വെ​ക്കാ​മെ​ന്നും, അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ നി​ര്‍മി​തി​ക​ള്‍ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ … Read more

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം ആര്‍ടി ഓഫീസ് ജീവനക്കാരും അരീക്കോട്ടെ മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം  ആര്‍ടി ഓഫീസ് ജീവനക്കാരും  അരീക്കോട്ടെ  മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

മലപ്പുറം: ഹീറോ ഹോണ്ട പാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്‍.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. ഇതിനു പിന്നില്‍ കളിച്ച മലപ്പുറം ആര്‍ ടി ഓഫീസ് ജിവനക്കാരെയും, മലപ്പുറം അരീക്കോട്ടെ മലബാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ആര്‍.സി ബുക്കില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ആര്‍.സി ഇഷ്യു ചെയ്ത കേസില്‍ മലപ്പുറം ആര്‍.ടി ഓഫിസിലെ സതീശ് ബാബു, ഗീത, മുന്‍ ഓഫിസ് ജീവനക്കാരനായ അനിരുദ്ധന്‍ എന്നിവരേയും, അരീക്കോട് മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ … Read more

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് ∙‌ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ അറസ്റ്റിലായത്. നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. എന്നാൽ വീടിന്റെ ടെറസിൽവച്ച് നജ്മുന്നീസയും മുഹിയുദ്ദീനുമായി തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നീസ രഹസ്യമായി കോണി വഴി ടെറസിൽ കയറിയത്. ഇവിടെവച്ച് മുഹിയുദ്ദീൻ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് … Read more

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇത് നൽകാൻ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

എടവണ്ണപ്പാറ: സ്കൂൾ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാർഥികൾ ചികിത്സയിൽ. ചീക്കോട് ജി.എം.യു.പി സ്കൂളിലെ 25 വിദ്യാർഥികൾക്കും നാട്ടുകാർക്കുമാണ് ഈച്ചയുടെ കൂട്ട ആക്രമണം മുണ്ടായത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുഖത്തും ശരീരത്തിലുമായി നിരവധി കുത്തേറ്റിട്ടുണ്ട്. വേദനകൊണ്ട് പുളഞ്ഞ കുട്ടികളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. രക്ഷപ്രവർത്തനത്തിനിടെ നാട്ടുകാർക്കും കുത്തേറ്റു. വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന കാരങ്ങര ഭാഗത്തെ കുട്ടികൾക്കാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. സ്ഥലത്തെത്തിയ ടി.ഡി.ആർ.എഫ് വളന്റിയർക്കും കുത്തേറ്റു. ചീക്കോട് സ്വദേശി ചേലയിൽ അബ്ദുൽ … Read more

വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട് പോലീസ്  സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട്: വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മപ്രം സ്വദേശി തോണിപ്പറമ്പത്ത് മുഹമ്മദ് ബഷീർ എന്ന മോനൂപ്പയാണ് അറസ്റ്റിലായത്. ചാലിയാറിലെ മണൽ ബോട്ടിൽ ഡ്യൂട്ടിയിൽ നിൽക്കവെ ഒരു പ്രകോപനവും ഇല്ലാതെ ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ മോനൂപ്പയെ പിടികൂടി. നിലവിൽ അരീക്കോട്, വാഴക്കാട് സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകളുണ്ട്. മലപ്പുറം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.