10,000 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ; മാ​ലി​ന്യ​ത്തി​നെ​തി​രെ കൊ​മ്പ് കു​ലു​ക്കി കു​ട്ടി​യാ​ന ശി​ൽ​പം

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ആ​ന​യു​ടെ ശി​ൽ​പം അ​നാ​ച്ഛാ​ദ​നം ചെ​യ്ത ശേ​ഷം കാണു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. സ​ഈ​ദ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ങ്ങാ​ടി​പ്പു​റം: വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ൾ കൊ​ണ്ട് ആ​ന​യു​ടെ ശി​ൽ​പം പ​ണി​ത് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ കൗ​തു​കം തീ​ർ​ത്തു. പ​തി​നാ​യി​ര​ത്തോ​ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശു​ചി​ത്വ ശി​ൽ​പം പ​ണി​യാ​ൻ ഉ​പ​യോ​ഗി​ച്ചു. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഹം​സ​ക്കു​ട്ടി​യാ​ണ് ശി​ൽ​പം നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച 32 ബോ​ട്ടി​ൽ ബൂ​ത്തു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​വ​യാ​ണ് പ്ലാ​സ്റ്റി​ക് … Read more

ഫീസ് അടക്കാത്തതിന് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാതെ വഴിയരികിൽ നിർത്തി

ചേലേമ്പ്ര (മലപ്പുറം): ബസ് ഫീസായ 1000 രൂപ അടക്കാൻ വൈകിയ യു.കെ.ജി വിദ്യാർഥിയെ പ്രധാനാധ്യാപികയുടെ നിർദേശത്തെ തുടർന്ന് സ്കൂൾ ബസിൽ കയറ്റിയില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എ.എൽ.പി സ്കൂൾ അധികൃതരാണ് അഞ്ച് വയസ്സ് മാത്രമുള്ള കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മാസത്തിലെ 500 രൂപ സ്കൂൾ ബസ് ഫീസ് രണ്ട് മാസത്തെ കുടിശ്ശികയായി 1000 രൂപയാണ് അടക്കാൻ ഉണ്ടായിരുന്നത്. കുട്ടിയുടെ അച്ഛൻ ഗൾഫിൽനിന്ന് വിസ ക്യാൻസൽ ചെയ്ത് തിരികെ പോരുന്നതിനാൽ ഫീസ് നൽകാൻ കുറച്ച് … Read more

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ൽ മു​റി അ​നു​വ​ദി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു

അ​ൻ​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ൽ മു​റി അ​നു​വ​ദി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​ൻ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി വീ​ട്ടി​ൽ അ​ൻ​ഷാ​ദി​നെ​യാ​ണ് (33) പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എ. ​പ്രേം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​തി ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന സ​മ​യ​ത്ത് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ വാ​ങ്ങാ​തെ​യും പ​രി​ശോ​ധി​ക്കാ​തെ​യും മുറി … Read more

ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി ഇനി അരീക്കോട്ട്

അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിയായി ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന ഗൗ​രി ആ​ർ. ലാ​ൽ​ജി അ​രീ​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യ ഗൗ​രി ആ​ർ. ലാ​ൽ​ജി (23) ഇ​നി അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​നെ ന​യി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി സി.​എ​ൽ. ലാ​ൽ​ജി​യു​ടെ​യും ഒ.​ആ​ർ. റോ​ഷ്ന​യു​ടെ​യും മൂ​ത്ത​മ​ക​ളാ​യ ഗൗ​രി​ക്ക് ചെ​റു​പ്പം മു​ത​ൽ സി​വി​ൽ സ​ർ​വി​സാ​യി​രു​ന്നു ല​ക്ഷ്യം. ആ​ദ്യ ശ്ര​മ​ത്തി​ൽ​ത​ന്നെ ഹൈ​കോ​ട​തി അ​സി​സ്റ്റ​ൻ​റ് റാ​ങ്ക് ലി​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​വി​ടെ ജോ​ലി​യി​ലി​രി​ക്കെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​രീ​ക്ഷ​യെ​ഴു​തി 63ാം … Read more

കാലിക്കറ്റ് ഡിപ്പാർട്മെൻറ് യൂനിയൻ തെരഞ്ഞെടുപ്പ് വി.സി റദ്ദാക്കി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ന​ട​ന്ന ഡി​പ്പാ​ർ​ട്മെ​ന്റ് സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും ഫ​ലം പ്ര​ഖ്യാ​പി​ച്ച ഡി​പ്പാ​ർ​ട്മെ​ന്റ് യൂ​നി​യ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കാ​നും വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ ഉ​ത്ത​ര​വി​ട്ടു. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നാ​യി മു​തി​ർ​ന്ന അ​ധ്യാ​പ​ക​രു​ടെ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ബാ​ല​റ്റ് പേ​പ്പ​റി​ൽ സീ​രി​യ​ൽ ന​മ്പ​റും റി​ട്ടേ​ണി​ങ് ഓ​ഫി​സ​റു​ടെ ഒ​പ്പും പ​തി​ക്കാ​തെ ന​ൽ​കി​യ​ത് കൃ​ത്രി​മം കാ​ണി​ക്കാ​നാ​ണെ​ന്ന ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ വി.​സി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല പ്ര​സ് അ​ധി​കൃ​ത​ർ സീ​രി​യ​ൽ ന​മ്പ​ർ പ​തി​ച്ചി​രു​ന്നെ​ങ്കി​ലും, … Read more

തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും

തി​രൂ​ർ: തി​രൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ.​ടി മേ​ള ബു​ധ​നാ​ഴ്ച (ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 17 വ​രെ) മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​മ്പ്ര എ.​എം.​യു.​പി.​സ്കൂ​ൾ, ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ര​ന്നേ​ക്കാ​ട്, ഗ​വ.​ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തി​രൂ​ർ, എ.​എം.​യു.​പി സ്കൂ​ൾ കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശാ​സ്ത്ര​മേ​ള​യും ഗ​ണി​ത ശാ​സ്ത്ര​മേ​ള​യും ചെ​മ്പ്ര എ.​എം.​യു.​പി സ്കൂ​ളി​ലും കോ​ട്ട് എ.​എം.​യു.​പി സ്കൂ​ളി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യും സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യും ജെ.​എം.​എ​ൽ.​പി, ജെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ … Read more