മില്ലുടമയെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ

മില്ലുടമയെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ

പൂക്കോട്ടുംപാടം: ഓയിൽ ആൻഡ് ഫ്ലവർ മില്ലുടമയെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി മേൽപത്തൂർ ആഞ്ചലിൽ പ്രിൻസിനെയാണ് (25) പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പൂക്കോട്ടുംപാടത്തെ മില്ലിൽ പ്രതി അതിക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച് മേശവലിപ്പിലുള്ള പണം കവർന്നത്. മോഷ്ടിച്ച സ്കൂട്ടറിലാണ് കവർച്ചക്കെത്തിയത്. സ്കൂട്ടർ മോഷ്ടിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിൽ പല കളവുകേസിലും ഉൾപ്പെട്ട … Read more

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നാണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്‍റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാളെ … Read more

എല്ലാ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ഖത്തര്‍ ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എബിഎം 4

എല്ലാ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ഖത്തര്‍ ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എബിഎം 4

ലോകകപ്പ് ആദ്യമായി മിഡില്‍ ഈസ്റ്റിലെത്തുമ്പോള്‍ കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. എന്നാല്‍ ആഗ്രഹം മാത്രം പോരല്ലോ? ടിക്കറ്റും വേണ്ടേ. മുഴുവന്‍ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ലോകകപ്പ് ടിക്കറ്റും യാത്രയും ഒരുക്കി, ലോകകപ്പിന്റെ ആവേശം എല്ലാവരിലേക്കുമെത്തിയ്ക്കുകയാണ് കൊച്ചി ആസ്ഥാനമായ 33 ഹോള്‍ടിങ്‌സ്. കമ്പനിയുടെ കീഴിലെ ട്രേഡിങ് സ്ഥാപനമായ എബിഎം 4, ഗ്രീന്‍ലാമിന്റെ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കാണ്, ലോകകപ്പ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ ബിസിനസിന്റെ നാഴികക്കല്ലായ ചാനല്‍ പാര്‍ട്ട്ണര്‍മാരും ഈ ആഘോഷത്തിന്റെ ഭാഗമാകണമെന്ന ചിന്തയില്‍ നിന്നാണ്, ലോകകപ്പ് ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന്, 33 ഹോള്‍ടിങ്‌സ് … Read more

കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ് ലോറിയുമായി കൂട്ടി ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ്  ലോറിയുമായി  കൂട്ടി ഇടിച്ചു  താഴ്ചയിലേക്ക് മറിഞ്ഞു

Kondotty: കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിലാണ് ബസും, ലോഡുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം. സ്‌കാനിയ ബസും ലോറിയുമാണ് അപകടത്തിൽ പെട്ടത്. kondotty news at malappuramnews.in

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്‍റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇതേ തുടർന്ന് ചേളാരി-ചെട്ടിപ്പടി പരപ്പനങ്ങാടി വഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂർ മുടങ്ങി. തിരൂരിൽനിന്ന് റെയിൽവേ മെക്കാനിക്കൽ ക്വിക് റെസ്പോൺസ് ടീം വന്ന് തകരാർ പരിഹരിച്ചതോടെയാണ് റോഡ് ഗതാഗതം പുനരാംഭിച്ചത്. Parappanangadi news

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി

വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു valanchery news