മലപ്പുറം വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

ലപ്പുറം∙ വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. രാംദാസ് അധ്യാപികയ്ക്ക് അയച്ച സന്ദേശങ്ങൾ, ഡയറി, വിദ്യാർഥികളുടെ മൊഴി എന്നിവ പ്രകാരമാണ് ആത്മഹത്യാ പ്രേരണ അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പൊലീസിനു വ്യക്തമായത്. അധ്യാപികയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് … Read more

കേരളോത്സവം നിർത്തിവെച്ചതിനെതിരെ സത‍്യഗ്രഹ സമരം

കേരളോത്സവം നിർത്തിവെച്ചതിനെതിരെ സത‍്യഗ്രഹ സമരം

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ കേരളോത്സവം നിർത്തിവെച്ച നടപടിക്കെതിരെ സത്യഗ്രഹ സമരവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ.ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് ഞായറാഴ്ചയാണ് കേരളോത്സവം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചത്. സംഘർഷത്തെ തുടർന്ന് പൊലീസ് ഉൾപ്പെടെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിൽ പഞ്ചായത്തിനും കാര്യമായ ഇടപെടൽ നടത്താനായില്ല. കേരളോത്സവം പുനരാരംഭിക്കുക, ഓവറോൾ ചാമ്പ്യൻമാരെ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ക്ലബ് പ്രസിഡന്റ് നിസാം ആലുങ്ങൽ, ക്ലബ് സെക്രട്ടറി റജീസ്, ഭാരവാഹികളായ … Read more

വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പകൽ സമയങ്ങളിൽ അടച്ചിട്ട വീടിന്റെ വാതിലുകൾ തകർത്ത് നടത്തുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുറച്ചു ദിവസങ്ങളിലായി നിരവധി വീടുകളിൽ മോഷണശ്രമവും ചില വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ അത്താണിക്കൽ കളരിപറമ്പിന് സമീപത്തെ പാറതോട് ചെറിയോടത്ത് പ്രേമന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഭാര്യ കുളിമുറിയിൽ കയറിയ സമയത്ത് പിറകുവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാര തകർത്ത് വസ്ത്രങ്ങൾ വാരി വലിച്ചിട്ടു. രണ്ട് … Read more

പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച്‌ റെക്കോർഡ് നേടി മഞ്ചേരി സ്വദശി അനാദിക

പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച്‌ റെക്കോർഡ് നേടി മഞ്ചേരി സ്വദശി അനാദിക

ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി” എന്ന ലോക റെക്കോർഡ് നേടിയത് മലപ്പുറത്തെ മഞ്ചേരിയിൽ നിന്നുള്ള അനാദിക ടി.കെ. 9 വയസ്സുള്ള അനാദിക ടികെ 3000 പേപ്പർ കപ്പുകൾ ഉപയോഗിച്ച് 19.7 × 16.2 അടി വലുപ്പമുള്ള ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിക്കുകയായിരുന്നു , കൂടാതെ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിനായി ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. മഞ്ചേരി … Read more

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ  അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. 9961955222,

മഞ്ചേരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

മഞ്ചേരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

മഞ്ചേരി : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. സർക്കാർ, എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളിൽനിന്നുള്ള പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പത്തുവേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബോയ്‌സ് സ്കൂളിന് പുറമേ, എൻ.എസ്.എസ്. ഓഡിറ്റോറിയം, ബോയ്‌സ് സ്കൂൾ മൈതാനം, മുൻസിപ്പൽ ടൗൺഹാൾ, ബി.ഇ.എം.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയ അധ്യാപകരായ … Read more