ഗുണ്ട നിയമപ്രകാരം നാട് കടത്തി

ഗുണ്ട നിയമപ്രകാരം നാട് കടത്തി

നിലമ്പൂർ: മയക്കുമരുന്ന്, മോഷണം, കഞ്ചാവ് വിൽപന എന്നീ കേസുകളിൽ ഉൾപ്പെട്ടയാളെ ഒരു വർഷത്തേക്ക് നാട് കടത്തി. മമ്പാട് പുളിക്കലൊടി പള്ളിക്കണ്ടി മുഹമ്മ് എന്ന ചെമ്പൻ നാണി (60) യെയാണ് കാപ്പ ആക്ട് പ്രകാരം മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇയാളുടെ വീട്ടിലെത്തി നിലമ്പൂർ പൊലീസ് സബ് ഇൻസ്പെക്ടർ വി. വിജയരാജൻ ഉത്തരവ് നടപ്പാക്കി. വ‍്യാഴാഴ്ച മുതൽ ഒരു വർഷത്തേക്കാണ് ജില്ലയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ആഭ്യന്തര വകുപ്പിൽ നിന്നുമുള്ള ഉത്തരവിറങ്ങിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ … Read more

പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി

പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി

പൊന്നാനി: പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. ഇവിടെനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് വലിയ മീൻ ലഭിച്ചത്. ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് ഫൈബർ വള്ളത്തിന് കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. നേരത്തേ കട്ടക്കൊമ്പൻ ഇനത്തിൽപെട്ട ചെറിയ മത്സ്യം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും തൂക്കമേറിയത് ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 9500 രൂപക്കാണ് ഇത് വിറ്റത്. കടല്‍ പ്രക്ഷുബ്ദമായി മാറുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല. ഇതോടെ ഇവ ഉപരിതലത്തില്‍ വരും. ഇങ്ങനെ എത്തിയപ്പോഴാവും … Read more

അനധികൃത ക്വാറിയിൽ സ്ഫോടകവസ്തുക്കൾ; നാലുപേർ പിടിയിൽ

അനധികൃത ക്വാറിയിൽ സ്ഫോടകവസ്തുക്കൾ;  നാലുപേർ പിടിയിൽ

വേങ്ങര: ഊരകം പൂളാപ്പീസിൽ അനധികൃത ക്വാറിയിൽനിന്ന് പൊലീസ് സ്ഫോടകവസ്തുക്കളും വാഹനങ്ങളും പിടികൂടി. നാലുപേരെ അറസ്റ്റുചെയ്തു. പുകയൂർ വലിയപറമ്പിൽ ഹമീദ് (26), ചേറൂർ കിളിനക്കോട് തച്ചുപറമ്പൻ റാഷിദ് (26), തമിഴ്നാട് തിരുപ്പൂർ സ്വദേശി ജി. കാർത്തിക് (36), ഝാർഖണ്ഡ് സ്വദേശി പ്രമോദ് മിഞ്ച് (20) എന്നിവരാണ് പിടിയിലായത്. ഒരുസുരക്ഷാ സംവിധാനവുമില്ലാതെ സൂക്ഷിച്ച 200 ജലാറ്റിൻ സ്റ്റിക്, 60 ഇലക്ട്രിക്കൽ ഡിറ്റനേറ്റർ, 100 ഓർഡിനറി ഡിറ്റനേറ്റർ, 50 മീറ്റർ ഫ്യൂസ് വയർ എന്നിവയാണ് പിടിച്ചെടുത്തത്. കല്ലുകൾ കടത്താൻ ഉപയോഗിക്കുന്ന രണ്ട് … Read more

വിൽപനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി പയ്യനാട് സ്വദേശി പിടിയിൽ

വിൽപനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി പയ്യനാട് സ്വദേശി പിടിയിൽ

മഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 18 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവെച്ച കേസിൽ പയ്യനാട് സ്വദേശിയെ മഞ്ചേരി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. നെല്ലിക്കുത്ത് കുന്നത്ത്പള്ളി വീട്ടിൽ രാജുവാണ് (42) മുണ്ടുപറമ്പ് ചർച്ചിന് സമീപത്തുനിന്ന് അറസ്റ്റിലായത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ മുമ്പും സമാന കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രദേശത്തെ ജാഗ്രതസമിതി പ്രവർത്തകരുടെ നിർദേശങ്ങൾ അവഗണിച്ച ഇയാളെ ഒരാഴ്ചയായി സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നിർദേശപ്രകാരം നിരീക്ഷിച്ചു … Read more

സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

നിലമ്പൂർ: കൂട്ടിൽ അടച്ച നായ് സ്ഫോടകവസ്തു കടിച്ച് ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തി.വഴിക്കടവ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം ജഡം പറമ്പിൽ തന്നെ സംസ്കരിച്ചു. തലയോട്ടിയും വായും തകർന്നാണ് നായ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് സ്റ്റേഷനിലെ എസ്.ഐ അജയകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജില്ല പൊലീസിന്‍റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.മൊടപ്പൊയ്കയിലെ പള്ളത്തുകുഴിയിൽ സാലിയുടെ ആറ് വയസ്സ് പ്രായമുള്ളതും കാൽ ലക്ഷം രൂപ … Read more

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ പിടികൂടിയത്. സിന്തറ്റിക് ലഹരിമരുന്നുകള്‍ അന്തർ സംസ്ഥാനങ്ങളിൽനിന്ന് പാലക്കാട് വഴിയാണ് ജില്ലയിലെത്തുന്നത്. ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് പ്രതികളുടെ ജോലി. കണ്ണിയിൽ കൂടുതൽ പേരുണ്ടെന്നും സൂചന ലഭിച്ചതായും സി.ഐ അറിയിച്ചു. എസ്.ഐ ശിവന്‍, ജില്ല ആന്‍റി നാര്‍കോട്ടിക് … Read more