എടപ്പാൾ മേൽപാലത്തിന് താഴെ വാഹന പാർക്കിങ്ങിന് പണം ഈടാക്കും
എടപ്പാൾ: മേൽപാലത്തിന് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കും. അനധികൃത പാർക്കിങ് തടയുന്നതിന്റെ ഭാഗമായാണ് പണം ഈടാക്കി പാർക്കിങ് സംവിധാനമേർപ്പെടുത്താൻ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം തീരുമാനിച്ചത്. സ്റ്റോപ്പുകളിൽ ഒന്നിൽ കൂടുതൽ ബസുകൾ ഒരേസമയം നിർത്തിയിടാനനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പട്ടാമ്പി റോഡിൽ വ്യാപകമായി നടക്കുന്ന അനധികൃത മത്സ്യക്കച്ചവടം പൂർണമായി നിയന്ത്രിക്കും. പാലത്തിനടിയിലെ പാർക്കിങ് സ്ഥലത്ത് ദീർഘദൂര യാത്രക്കാർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതാകുന്നതായുള്ള വ്യാപാരികളുടെ പരാതിയെത്തുടർന്നാണ് … Read more