തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ […]
Category: All news
പച്ചക്കൊടി ഉയർത്തിയതിനെച്ചൊല്ലിയുള്ള സംഘർഷം: കെ.എസ്.യുവിന്റെ പരാതിയിൽ എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്
അരീക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് പച്ചക്കൊടി ഉപയോഗിച്ചതിന്റെ പേരിൽ എം.എസ്.എഫ് – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. കെ.എസ്.യു ജില്ല സെക്രട്ടറി മുബഷിറിന്റെ പരാതിയിലാണ് നടപടി. രാഹുൽ […]
ആശയറ്റ് ആശ്രയ പദ്ധതി ഗുണഭോക്താക്കൾ
കാളികാവ്: ചികിത്സക്ക് ഗതിയില്ലാത്തതും മറ്റ് ആശ്രയമില്ലാത്തതുമായവർക്കുള്ള ആശ്രയ പദ്ധതി സഹായം നിലച്ചിട്ട് ആറുമാസം. ഭക്ഷണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നവർ അനവധിയാണ്. 2019 ജൂണിൽ കുടുംബശ്രീയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ആശ്രയ പദ്ധതിയുടെ തുടക്കം. 36 മാസ […]
സംഗീത നാടക അക്കാദമി പുരസ്കാരം; കോട്ടക്കലിന് ഇരട്ടമധുരം
കോട്ടക്കൽ: കഥകളിക്കൊപ്പം നൃത്തവും അരങ്ങുകളിലെത്തിച്ച അനുഗൃഹീത കലാകാരന്മാർ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരനിറവിൽ. കോട്ടക്കൽ കേശവൻ കുണ്ടലായർ കഥകളിയിലും കോട്ടക്കൽ ശശിധരൻ നൃത്തം, കഥകളി കലാരൂപങ്ങളിലുമാണ് പുരസ്കാരത്തിനർഹരായത്. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും […]
ഗതാഗതക്കുരുക്കഴിക്കാൻ പട്ടർനടക്കാവിൽ ബൈപ്പാസ് വേണം
തിരുനാവായ: പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രവും നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന നാൽക്കവലയുമായ പട്ടർനടക്കാവ് അങ്ങാടിയിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും പൂർണമായും ഒഴിവാക്കാൻ ബൈപ്പാസുകൾ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. വൈരങ്കോട് റോഡിൽ നിന്ന് തുടങ്ങി മേലങ്ങാടിയിലെത്തുന്ന […]
ദേശീയപാത നിർമാണം; പുതുപൊന്നാനി പുഴയിലെ തടസ്സങ്ങൾ അപകടക്കെണി
പൊന്നാനി: ദേശീയപാത നിർമാണ ഭാഗമായി പുതുപൊന്നാനി പുഴയിൽ രൂപപ്പെട്ട തടസ്സങ്ങൾ ഭീഷണിയാകുന്നു. പുതുപൊന്നാനി പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിന് പുഴയിൽ ബണ്ട് കെട്ടുകയും പണി പൂർത്തീകരിച്ചപ്പോൾ ബണ്ട് ഭാഗികമായി പൊട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, […]