വ്യാജമുടി ഉപയോഗിച്ച് പ്രവാചകനെ വിൽപനച്ചരക്കാക്കുന്നത് അവസാനിപ്പിക്കണം -ഇത്തിഹാദുല്‍ ഉലമാ കേരള
മലപ്പുറം: വിശ്വസനീമായ തെളിവുകളോ സ്വീകാരയോഗ്യമായ സനദോ (പരമ്പര) ഇല്ലാത്ത വ്യാജമുടി ഉപയോഗിച്ച് മുഹമ്മദ് നബിയെ മുൻനിർത്തി ചിലർ നടത്തുന്ന ആത്മീയ വാണിഭം ഇസ്‌ലാമിക വിരുദ്ധവും ദീനിന് അപമാനവുമാണെന്ന് ഇത്തിഹാദുൽ ഉലമാ കേരള ജനറൽ കൗൺസിൽ. പ്രവാചകന്‍റേതാണെന്നതിന് ആധാരമായ തെളിവ് സമർപ്പിക്കാൻ മുടിയെ വിൽപനച്ചരക്കാക്കുന്ന തൽപര കക്ഷികൾക്ക് കഴിഞ്ഞിട്ടല്ല. തെളിവായി കൊണ്ടുവന്ന സനദ് വ്യാജമാണെന്ന് മുമ്പ് തന്നെ തെളിയിക്കപ്പെട്ടതുമാണ്. വ്യാജ മുടി കൈമാറ്റം ചെയ്ത വ്യക്തിയുടെ വിശ്വാസ്യതയെ തള്ളിപ്പറഞ്ഞും സംശയാസ്പദമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയും പലരും രംഗത്ത് വന്നിട്ടുണ്ട്. സാമാന്യ … Read more