‘കെ.എം. നാച്ചുറൽസി’ന്റെ പുതിയ ബ്രാൻഡായ ‘ഹാബിവർ’ ഉത്പന്നങ്ങൾ വിപണിയിലെത്തി

കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് ‘ഹാബിവർ’ എന്ന ബ്രാൻഡിലൂടെ പുറത്തിറങ്ങുകയെന്നും 2026 ജനുവരി ആദ്യവാര​ത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവ ലഭ്യമായിത്തുടങ്ങുമെന്നും നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് അറിയിച്ചു. വ്യക്തികളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുകവഴി … Read more

അ​ക്ഷ​ര​മു​റ്റ​ത്ത് നാ​ല​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം അ​വ​ർ ക​ണ്ടു​മു​ട്ടി

ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ്ലോ​സം സൗ​ഹൃ​ദ സം​ഗ​മം ഹം​സ മാ​സ്റ്റ​ർ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു ക​ൽ​പ​ക​ഞ്ചേ​രി: 45 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​കൂ​ടി. ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1979-80 കാ​ല​ഘ​ട്ട​ത്തി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ വീ​ണ്ടും ഒ​ത്തു​കൂ​ടി​യ​ത്. ഇ​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും സ്കൂ​ൾ വി​ട്ട​തി​നു​ശേ​ഷം ആ​ദ്യ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ർ കു​റേ സ​മ​യം പ​ഴ​യ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​ക​ളാ​യി മാ​റി​യ​പ്പോ​ൾ പ​ഴ​യ​കാ​ല സ്മൃ​തി​ക​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും കു​ത്തൊ​ഴു​ക്കാ​യി മാ​റി. … Read more

അ​ക​ക്ക​ണ്ണി​ന്റെ ദീ​പ്തി​യി​ൽ അ​ഭി​മാ​ന​ത്തോ​ടെ ഇ​വ​ർ

സാ​ക്ഷ​ര​ത മി​ഷ​ന്റെ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി​യ കാ​ഴ്ച പ​രി​മി​ത​രാ​യ അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി, ആ​രി​ഫ, ശ്രു​തി ഗോ​പാ​ല​ൻ എ​ന്നി​വ​ർ സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ എ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​പി. വി​ജ​യ​ശ്രീ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ദീ​പ ജെ​യിം​സ് എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​പ്പു​റം: ആ​ത്മാ​ഭി​മാ​ന​ത്താ​ൽ അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി​യു​ടെ​യും ആ​രി​ഫ​യു​ടെ​യും ശ്രു​തി ഗോ​പാ​ല​ന്റെ​യും ക​ണ്ണു​ക​ൾ തി​ള​ങ്ങി. അ​വ​ർ പ​തി​വി​ലേ​റെ മ​നോ​ഹ​ര​മാ​യി ചി​രി​ച്ചു. ലോ​ക സാ​ക്ഷ​ര​ത വാ​രാ​ചാ​ര​ണ​ത്തി​ന്റെ ജി​ല്ല​ത​ല സ​മാ​പ​ന സം​ഗ​മ​ത്തി​ൽ സാ​ക്ഷ​ര​ത മി​ഷ​ന്റെ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ അ​റി​വ് നേ​ടാ​ൻ കാ​ഴ്ച​യോ പ്രാ​യ​മോ പ​രി​മി​തി​യ​ല്ലെ​ന്ന് മൂ​വ​രു​ടെ​യും മു​ഖ​ത്ത് … Read more

ഖുർആൻ മുൻനിർത്തി സത്യം ചെയ്യാമെന്ന് കെ.ടി. ജലീൽ; ‘ഭാര്യയുടെ പ്രിന്‍സിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല’

കെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍ മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം പച്ചക്കള്ളമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. ഒമ്പതു വർഷം മുമ്പാണ് ഭാര്യ ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമിതയായത്. സീനിയോറിറ്റി പരിഗണിച്ച് നിയമാനുസരണമാണ് സ്കൂൾ മാനേജർ ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചത്. അതിനെതിരെ മറ്റൊരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയെയും … Read more

കെ.ടി. ജലീലിന്‍റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം ചട്ടവിരുദ്ധം; സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ്

കെ.ടി. ജലീൽ മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. പ്രീത എന്ന അധ്യാപികയായിരുന്നു ചട്ടപ്രകാരം പ്രിന്‍സിപ്പലാകാന്‍ യോഗ്യയെന്നും അത് മറികടന്നാണ് എം.പി. ഫാത്തിമക്കുട്ടിയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമക്കുട്ടിക്കും വി.കെ. പ്രീതക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്. ഒരേ സീനിയോറിറ്റിയിലുള്ളവരാണെങ്കില്‍ പ്രായം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. സീനിയോറിറ്റി പട്ടിക സ്‌കൂള്‍ മാനേജ്മെന്റ് തെറ്റായാണ് … Read more

മലപ്പുറം സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു

സിദ്ദിഖ് റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57)  ആണ് മർച്ചത്. ജോലിക്ക് ഹജരാകേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ ഇദ്ദേഹം അവശനായി റൂമിൻ്റെ തറയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ റെഡ് ക്രസന്റ് ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷനൽ കെയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയിൽ എത്തും മുമ്പ് മരിക്കുകയായിരുന്നു. 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി … Read more