കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി.
ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് ‘ഹാബിവർ’ എന്ന ബ്രാൻഡിലൂടെ പുറത്തിറങ്ങുകയെന്നും 2026 ജനുവരി ആദ്യവാരത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവ ലഭ്യമായിത്തുടങ്ങുമെന്നും നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് അറിയിച്ചു.

വ്യക്തികളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുകവഴി പുതിയൊരു ആരോഗ്യശീലത്തിലേക്ക് സമൂഹത്തെ നയിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഉയർന്ന ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഉത്പന്നങ്ങളാണ് ‘ഹാബിവറി’ലൂടെ ലഭ്യമാവുക.
സുരക്ഷിതമെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടതുമായ ചേരുവകളും ഉപയോഗിച്ചാണ് ‘ഹാബിവറി’ന്റെ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
നിലവിലുള്ള ബഹുരാഷ്ട്ര, ആഭ്യന്തര ബ്രാൻഡുകളേക്കാൾ മികച്ചതും ഗുണമേന്മയേറിയതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ഉത്പങ്ങൾ ഉപഭോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം. നാച്ചുറൽസ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത വസ്തുക്കൾ, സ്പൈസ് ഓയിലുകൾ എന്നിവയുടെ നിർമ്മാണത്തിലൂടെയും ഉപഭോക്താക്കളുടെ മനസ്സിൽ ഇതിനകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ പാരമ്പര്യത്തിന്റെ കരുത്തിലാണ് നിലവിൽ വ്യക്തിഗത പരിചരണ ഉത്പന്നങ്ങളിൽ നിന്ന് വീടുകൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ആവശ്യമായ ക്ലീനിംഗ് സെലൂഷ്യനുകൾക്ക് പുറമെ വ്യോമയാനമേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
വ്യോമയാനരംഗത്തെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന വിമാനങ്ങളുടെ എഞ്ചിൻ ക്ലീനിംഗ് സൊല്യൂഷനുകൾ പ്രേത്യകം എടുത്തുപറയേണ്ട ഉത്പന്നമാണ്.
14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതും പ്രതിദിനം 50 ടൺ ഉദ്പാദനശേഷിയുള്ളതുമായ ഫാക്ടറിയിൽ മണിക്കൂറിൽ 6,000 കുപ്പികൾ നിറയ്ക്കാൻ കഴിവുള്ള ഒരു പൂർണ്ണ ഓട്ടോമാറ്റിക് പാക്കേജിംഗ് യുണിറ്റുകളാണുള്ളത്. ഇവിടെനിന്ന് 20 വ്യത്യസ്ത വിഭാഗങ്ങളിലായി 100-ലധികം ഉത്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്.
‘എ ഹാബിറ്റ് ഓഫ് വെൽനസ് ഇൻ എവരി ഡ്രോപ്പ്” (A Habit of Wellness in Every Drop)” എന്നതിന്റെ ചുരുക്കപ്പേരായ ‘ഹാബിവർ’പുതുതലമുറയുടെ എല്ലാവിധ ദൈനംദിന ആവശ്യങ്ങൾക്കുമായി ശുചിത്വവും ആരോഗ്യകരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബന്ധമാണെന്ന് ആന്റു കുര്യാക്കോസ് അറിയിച്ചു.

