എ.കെ.എസ്.ടി.യു ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് ഉണ്ണി ശുകപുരത്തിന് സമ്മാനിച്ചു

എ.കെ.എസ്.ടി.യു ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് ഉണ്ണി ശുകപുരത്തിന് സമ്മാനിച്ചു

പുത്തനത്താണി: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന് ലഭിച്ചു. 5000 രൂപയും ഫലകവുമുള്ള അവാര്‍ഡ് പുത്തനത്താണിയില്‍ ജില്ലാ നേത്യ പഠന ക്യാമ്പില്‍ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കെ ഭരത് രാജ് അവാര്‍ഡ് സമ്മാനിച്ചു. ജില്ലയിലെ മികച്ച വിദ്യാഭ്യാസ റിപ്പോര്‍ട്ടിംഗിനാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. എ കെ എസ് ടി യു സംസ്ഥാന ട്രഷറര്‍ … Read more

ആമയൂർ റോഡ്-പടിപ്പിൻകുന്ന് റോഡ് ഉദ്‌ഘാടനം

ആമയൂർ റോഡ്-പടിപ്പിൻകുന്ന് റോഡ് ഉദ്‌ഘാടനം

കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്തിലെ നാലാംവാർഡിൽ മുൻ എം.എൽ.എ. അഡ്വ. ഉമ്മറിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ച ആമയൂർ റോഡ്-പടിപ്പിൻ കുന്ന് റോഡ് -അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദാഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. ഷാഹിദ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു, വി. സുധാകരൻ, സിമിലി കാരയിൽ, രഞ്ജിമ, അജിത ന്നാട്ടുപുറത്ത് എന്നിവർ പ്രസംഗിച്ചു.

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ പിടിയിലായത്. ദേഹത്തും വസ്ത്രത്തിനുള്ളിലും സ്വർണ്ണ മിശ്രിതം ഒളിപ്പിക്കുന്നതിന് സമാനമായി, ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് … Read more

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

കുറ്റിപ്പുറം: ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്തിയ കേസിൽ മദിരശ്ശേരിയിലെ സഹോദരങ്ങൾ അറസ്റ്റിൽ. മദിരശ്ശേരി തോട്ടത്തിൽ ഷാഹുൽ ഹമീദ് (32), അബ്ദുൽ നാസർ (27) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മദിരശ്ശേരി മാമ്പി സ്റ്റേഡിയം ഭാഗത്തുനിന്ന് മണൽ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗുഡ്സ് ഓട്ടോയിൽ മണൽ കയറ്റി ടാർപായ കൊണ്ട് മൂടി അതിന് മുകളിൽ ആക്രി സാധനങ്ങൾ വെച്ചാണ് മണൽ കൊണ്ടുപോയിരുന്നത്. ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനോട് മോശമായി പെരുമാറിയതിനും കേസെടുത്തിട്ടുണ്ട്.

വളാഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക്

വളാഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ച് കയറി. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-73-എ-6676 നമ്പർ ഫിയറ്റ് അവഞ്ചുറ എന്ന മോഡൽ കാറാണ് അപകടമുണ്ടാക്കിയത്. അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോർ എന്ന പലചരക്ക് കടയിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന പൈങ്കണ്ണൂർ സ്വദേശി വിജയൻ കടയിലെ ഒരു ജീവനക്കാരൻ, കാർ യാത്രക്കാരായ രണ്ട് പേർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ … Read more

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി

കുറ്റിപ്പുറം: സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ വെണ്ടല്ലൂരിലെ ചന്ദ്രശേഖരന്റെ വീട്ടിൽനിന്ന് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൂക്കാട്ടിരിയിലെ പി. ജയപ്രകാശിന്റെ വീട്ടിൽനിന്ന് എം.എ. അജയകുമാർ പതാകജാഥ നയിക്കുന്ന ഗിരിജ വത്സരാജിന് കൈമാറി. കൊടിമരം എ.യു. രാമചന്ദ്രന്റെ വീട്ടിൽ വെച്ച് അഷറഫലി കാളിയത്ത് ജാഥാ ക്യാപ്റ്റൻ ടി. ജാനിസ്ബാബുവിന് കൈമാറി. വിവിധ കേന്ദ്രങ്ങളിൽ എം. ജയരാജ്, സുരേഷ് വലിയകുന്ന്, എം. ഗിരിജ, … Read more