‘കെ. കരുണാകരന്‍റെ അനുഗ്രഹം പോരാട്ടത്തിന് കരുത്താകും’; സ്മൃതി മണ്ഡപത്തില്‍ അനുഗ്രഹം തേടി ആര്യാടന്‍ ഷൗക്കത്ത്
തൃശൂര്‍: മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തില്‍ അനുഗ്രഹം തേടി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഇന്ന് നാമനിര്‍ദേശപത്രിക സമർപ്പിക്കാനിരിക്കെ രാവിലെ ആറു മണിയോടെ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിൽ എത്തിയ ഷൗക്കത്ത് സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹന്‍, എം.പി. വിന്‍സെന്‍റ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ഒമ്പത് എം.എല്‍.എമാരുമായി പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ കേരളത്തില്‍ അധികാരത്തിലേറ്റിയ നേതാവായിരുന്നു കെ. കരുണാകരനെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് … Read more