നിലമ്പൂരിലെ എസ്.ഡി.പി.ഐ നാമനിർദേശ പത്രികകൾ തള്ളിയെന്ന് തെറ്റായ പ്രചാരണം
പെരിന്തൽമണ്ണ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയുടെ മുഴുവൻ പത്രികകളും തള്ളിയതായി വ്യാജപ്രചാരണം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന ഇന്നാണ് നടന്നത്. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്ടർ അപൂര്‍വ ത്രിപാഠി തള്ളിയിരുന്നു. ബാക്കി 18 പത്രികകൾ സ്വീകരിച്ചു. ഇതിൽ ചില സ്ഥാനാർത്ഥികൾ രണ്ട് നാമനിർദ്ദേശ പത്രികകൾ നൽകിയിരുന്നു. അതൊഴിവാക്കി 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി മൂന്ന് … Read more