പൊറുതിമുട്ടിയപ്പോൾ വേട്ട; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
പൂക്കോട്ടുംപാടം: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകൽ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലിൽ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡി.എഫ്.ഒയുടെ എം. … Read more