ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം :  പാലക്കാട് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി സിറാജുദ്ദീനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു മുമ്പ് നടന്ന ഗൂഢാലോചനയിൽ സിറാജുദ്ദീനും പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗൂഢാലോചന നടന്നത്. സിറാജുദീനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാൾ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും … Read more

പരപ്പനങ്ങാടിയിൽ കത്തിക്കുത്ത് കേസിൽ രണ്ടുപേർ പിടിയിൽ

പരപ്പനങ്ങാടിയിൽ കത്തിക്കുത്ത് കേസിൽ രണ്ടുപേർ  പിടിയിൽ

പരപ്പനങ്ങാടി: കത്തിക്കുത്ത് കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശി കുറ്റിക്കാട്ട് അനീസ് (30), ബീച്ച് റോഡ് വിളക്കിന്റെ പുരക്കൽ നൗശർബാൻ (31) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസും സംഘവും അറസ്റ്റ് ചെയ്തത്. ചാപ്പപ്പടി ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വെച്ച് മത്സ്യവിൽപന സംബന്ധമായ തർക്കത്തെ തുടർന്ന് ആലുങ്ങൽ ബീച്ച് ബാപ്പലിന്റെ പുരക്കൽ കുഞ്ഞിമരക്കാറിന്റെ മകൻ ഫൈസൽ എന്നയാളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. അനീസും സഹോദരൻമാരും … Read more

വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചർ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ11:30 ഓടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്. School teacher hanged inside her house-malappuram-vengara

ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ശേഷം തിരൂരിലെ അമിനിറ്റി സെന്റർ തുറക്കുന്നു

ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ശേഷം തിരൂരിലെ അമിനിറ്റി സെന്റർ തുറക്കുന്നു

തിരൂർ: ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. അഞ്ചുവർഷം മുമ്പ് പണിപൂർത്തിയാക്കിയ തിരൂരിലെ അമിനിറ്റി സെന്ററാണ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ തുറക്കുന്നത്. സെപ്റ്റംബർ 19ന് സെന്ററിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും. 2017 നവംബറിൽ താഴെപ്പാലത്താണ് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന വിശ്രമകേന്ദ്രമായ അമിനിറ്റി സെന്ററിന്റെ പണി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. മുൻ എം.എൽ.എ സി. മമ്മുട്ടിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2017 നവംബർ 26ന് പൊതുമരാമത്ത് … Read more

25 കോടിയുടെ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ

25 കോടിയുടെ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുടെ ബംപർ നറുക്കെടുപ്പ് നാളെ. onam-bumper-lottery 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന, 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2നു നടക്കാനിരിക്കെ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റുതീരുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ … Read more

പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കൽ നടപടികൾക്ക് തുടക്കം

പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കൽ നടപടികൾക്ക് തുടക്കം

പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായുള്ള മണൽത്തിട്ടകൾ നീക്കംചെയ്യുന്നതിനുള്ള ജോലികൾക്ക് തുടക്കംകുറിച്ചു. അഴിമുഖത്തെ ആഴവും അടിഞ്ഞുകൂടിയ മണലിന്‍റെ തോതും തിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അഴിമുഖത്ത് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണയായത്. ഇതിന്‍റെ ഭാഗമായി ഈ മാസം 22, 23 തീയതികളിൽ ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തും. തുടർന്ന് എം.എൽ.എക്ക് സർവേ റിപ്പോർട്ട് നൽകും. തിട്ട നീക്കി ലഭിക്കുന്ന മണൽ … Read more